HOME
DETAILS

കെ. പി മുഹമ്മദ് കുട്ടിക്ക് കെഎംസിസി സ്വീകരണം നൽകി

  
backup
December 19 2021 | 04:12 AM

jiddah-kmcc-kp-program-1912

ജിദ്ദ: തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട സഊദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ .പി മുഹമ്മദ് കുട്ടിക്ക് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സ്നേഹാദരം നൽകി. ഷറഫിയ്യ ഇമ്പാല ഗാർഡൻ ഓഡിറ്റോറിയത്തിൽ ജിദ്ദയിലെ മത - രാഷ്ട്രീയ - സാമൂഹ്യ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത പരിപാടി കെ. പി മുഹമ്മദ്‌ കുട്ടിയുടെ നാല് പതിറ്റാണ്ട് കാലം നീണ്ട സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ജിദ്ദയിലെ പ്രവാസി സമൂഹം നൽകിയ ആദരവ് കൂടിയായി.

സഊദി കെഎംസിസി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞി മോൻ കാക്കിയ (മക്ക) പരിപാടി ഉദ്‌ഘാടനം ചെയ്‌തു. സഊദിയുടെ വിവിധ പ്രവിശ്യകളിൽ കെ എം സി സി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ കെ.പി മുഹമ്മദ് കുട്ടി വഹിച്ച പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷീണം വകവെക്കാതെയുള്ള അദ്ദേഹത്തിന്റെ വശ്യമായ പ്രഭാഷണവും പ്രവർത്തനങ്ങളും പ്രവർത്തകർക്ക് ഏറെ ആവേശം നൽകാറുണ്ടെന്നും മുനിസിപ്പൽ ചെയർമാൻ പദവി ലഭിച്ചത് സഊദി കെഎംസിസിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്‌മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു.

മുസാഫിർ (മലയാളം ന്യൂസ്), പി .എ റഹീം (ന്യൂ ഏജ് ), വി.പി മുഹമ്മദലി (ജെ എൻ എച്ച്), മുഹമ്മദ് ആലുങ്ങൽ (അൽ അബീർ), കെ.ടി എ മുനീർ (ഒ ഐ സി സി ), അബ്ദുറഹ്മാൻ (ഷിഫ ജിദ്ദ), സയ്യിദ് ഉബൈദുല്ല തങ്ങൾ (എസ് ഐ സി ), ഹാഫിസ് ഇഖ്ബാൽ (വിസ്‌ഡം ), ഷിബു തിരുവനന്തപുരം( നവോദയ) മജീദ് നഹ, ഉസ്‌മാൻ കാവനൂർ (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), നാസർ വെളിയങ്കോട്, നാസർ എടവനക്കാട് , മജീദ് പുകയൂർ, ബേബി നീലാമ്പ്ര , സക്കീർ, നസീർ വാവക്കുഞ്ഞു തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു.

കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് അഹ്‌മദ്‌ പാളയാട്ട് കെ. പി മുഹമ്മദ് കുട്ടിക്ക് സമ്മാനിച്ചു. പരിപാടിയിൽ വെച്ച് കോഴിക്കോട് ജില്ല കെഎംസിസി ഭാരവാഹികൾ കെ.പി മുഹമ്മദ് കുട്ടിയെ ഷാൾ അണിയിച്ചു.

കലിംഗ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ പ്രവാസി ദമ്പതികളായ ഫിറോസ് ആര്യൻതൊടിക - സമീറ എന്നിവർക്കും കൊവിഡ് കാലത്ത് മികച്ച സേവനം ചെയ്‌ത നഴ്‌സിനുള്ള ജിദ്ദ കെഎംസിസി ഉപഹാരം
ജോമിനി ജോസഫിനും കെ. പി മുഹമ്മദ് കുട്ടി സമ്മാനിച്ചു.

കെ. പി മുഹമ്മദ് കുട്ടി മറുപടി പ്രസംഗം നടത്തി. രണ്ടു വർഷത്തിന് ശേഷം ജിദ്ദയിൽ തിരിച്ചെത്തിയതിൽ ഏറെ സന്തോഷം ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം കേരളം കഴിഞ്ഞാൽ താൻ ഏറെ ഇഷ്ടപ്പെടുന്ന നഗരം മനുഷ്യ മുത്തശ്ശിയുടെ നാടായ ജിദ്ദയാണെന്ന് പറഞ്ഞു. പ്രവാസി പ്രശനങ്ങൾ പരിഹരിക്കാൻ എല്ലാ സംഘടനകളും ഒന്നിച്ചു നിൽക്കണമെന്നും ഇക്കാര്യത്തിൽ ജിദ്ദയിലെ സംഘടനകൾ മാതൃകയെന്നും പ്രവാസികളുടെ പ്രശ്നങ്ങൾ സർക്കാർ ഗൗരവത്തിൽ കാണണമെന്നും
വിദ്യാഭ്യാസ - നവോഥാന പ്രവർത്തനങ്ങൾ കൊണ്ടും ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ കൊണ്ടും ചരിത്ര പ്രസിദ്ധമായ തിരൂരങ്ങാടിയുടെ നഗര പിതാവാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.വി ജംഷീർ മൂന്നിയൂർ ഖിറാഅത്ത് നടത്തി. കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി ശിഹാബ് താമരക്കുളം സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു. സി. കെ റസാഖ്‌ മാസ്റ്റർ, പി. സി. എ റഹ്മാൻ (ഇണ്ണി), ഇസ്മായിൽ മുണ്ടക്കുളം, അബ്ദുറഹ്മാൻ വെള്ളിമാട് കുന്ന്, എ. കെ ബാവ വേങ്ങര, നാസർ മച്ചിങ്ങൽ തുടങ്ങിയവർ
പരിപാടിക്ക് നേതൃത്വം നൽകി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  24 days ago
No Image

കാലാവസ്ഥാ മാറ്റം; യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

uae
  •  24 days ago
No Image

ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

International
  •  24 days ago
No Image

സാദിഖലി തങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി 

Kerala
  •  24 days ago
No Image

ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമായി മടിക്കേരി

latest
  •  24 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

Kerala
  •  24 days ago
No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  24 days ago
No Image

തലയില്‍ മുറിവ്, മുഖം വികൃതമാക്കിയ നിലയില്‍; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്

Kerala
  •  24 days ago
No Image

‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’: മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്

National
  •  24 days ago
No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  24 days ago