കേരളത്തിലെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം; ആലപ്പുഴ കൊലപാതകത്തില്‍ രമേശ് ചെന്നിത്തല
ആലപ്പുഴ: ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങളില്‍ പിണറായി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ അടിയന്തിര ഇടപെടല്‍ നടത്തിയില്ല എങ്കില്‍ വലിയ പ്രശ്നങ്ങളിലേക്ക് കാര്യങ്ങള്‍ പോകും. കേരളത്തിലെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റ്
ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളേയും അപലപിക്കുന്നു.
ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ അടിയന്തിര ഇടപെടല്‍ നടത്തിയില്ല എങ്കില്‍ വലിയ പ്രശ്നങ്ങളിലേക്ക് കാര്യങ്ങള്‍ പോകും. കേരളത്തിലെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം.
കഴിഞ്ഞ ദിവസം രാത്രിയാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍(38) കൊല്ലപ്പെട്ടത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ പിന്നില്‍ നിന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു. പിന്നാലെ ഇന്ന് പുലര്‍ച്ചെ ബി.ജെ.പി നേതാവ് രഞ്ജിത് ശ്രീനിവാസും കൊല്ലപ്പെട്ടു. പുലര്‍ച്ചെ ആലപ്പുഴ നഗരപരിധിയിലെ വെള്ളക്കിണറിലാണ് സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."