ബംഗാളില്‍ രണ്ടുദിവസത്തിനിടെ മൂന്നു കര്‍ഷകര്‍ ആത്മഹത്യ ചെയ്തു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ടുദിവസത്തിനിടെ മൂന്നു കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. പശ്ചിമബംഗാളിലെ പര്‍ബ ബര്‍ധമന്‍ ജില്ലയിലാണ് സംഭവം. ജവാദ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിളനാശം സംഭവിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ ജില്ല ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ശനിയാഴ്ചയാണ് ദേബിപൂര്‍, ബന്തിര്‍ ഗ്രാമങ്ങളിലെ രണ്ടു കര്‍ഷകരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു കര്‍ഷകനെ വെള്ളിയാഴ്ച ബിരുഹ ജില്ലയിലെ വീട്ടിലും തൂങ്ങിമരിച്ചതായി കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും ബര്‍ധമന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.
സംഭവം അന്വേഷിക്കുമെന്ന് ജില്ല മജിസ്‌ട്രേറ്റ് പ്രിയങ്ക സിന്‍ഗ്ല അറിയിച്ചു. കൃഷിനാശത്തെ തുടര്‍ന്നാണ് മൂവരും ആത്മഹത്യ ചെയ്തതെന്നു തന്നെയാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. പൊലിസിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ബി.പി.ഒ കൂട്ടിച്ചേര്‍ത്തു.
ജവാദ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളിലെ നിരവധി കര്‍ഷകരുടെ വിളകള്‍ നശിച്ചിരുന്നു. ഉരുളകിഴങ്ങ്, നെല്‍ കൃഷികളാണ് നശിച്ചത്. അതേസമയം കൃഷി നാശത്തെ തുടര്‍ന്നുണ്ടായ നഷ്ടമല്ല മൂവരുടെയും ആത്മഹത്യക്ക് കാരണമെന്ന് റെയ്‌ന എം.എല്‍.എ ഷാമ്പ ധാര അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."