'മുസ്ലിം ലീഗ് കമ്മ്യൂണിസത്തേയും കമ്മ്യൂണലിസത്തേയും ഒരേ സമയം എതിര്‍ത്ത് തോല്‍പ്പിക്കുന്നു'
ദുബൈ: ഒരേ സമയം കമ്യൂണിസത്തേയും കമ്മ്യൂണലിസത്തേയും എതിര്‍ത്ത് പരാജയപ്പെടുത്തുന്ന ദൗത്യമാണ് മുസ്ലിം ലീഗ് നിര്‍വഹിക്കുന്നതെന്നും സമകാലിക രാഷ്ട്രീയത്തില്‍ പിന്നാക്ക ന്യൂനപക്ഷ ദളിത് വിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുസ്ലിം ലീഗ് ഭരണകൂട ഭീകരതക്കെതിരെ ഫലപ്രദമായ ഇടപെടലുകള്‍ നടത്തുന്നത് ആശാവഹമാണെന്നും മാധ്യമ പ്രവര്‍ത്തകനും മുപ്പു ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവുമായ സി.വി.എം വാണിമേല്‍ ദുബൈയില്‍ പറഞ്ഞു.
കോഴിക്കോട് ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച സമകാലികം പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു വാണിമേല്‍. തെക്കയില്‍ മുഹമ്മദ് അധ്യക്ഷനായി. ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എളേറ്റില്‍ ഇബ്‌റാഹിം ഉദ്ഘാടനം ചെയ്തു.
ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ മുറിച്ചാണ്ടി ഇബ്‌റാഹിം, ഒ.കെ ഇബ്‌റാഹിം, ഹസ്സന്‍ ചാലിന്‍, എന്‍ കെ. ഇബ്‌റാഹിം, ജില്ലാ ഭാരവാഹികളായ നാസര്‍ മുല്ലക്കല്‍, അശ്‌റഫ് ചെമ്പോളി, മൂസ്സ കൊയമ്പ്രം, അശ്‌റഫ് എം.പി, ഹംസ കാവില്‍, ഹാഷിം എലത്തൂര്‍, ഹംസ പയ്യോളി, അശ്‌റഫ് കൊയിലാണ്ടി മൊയ്തു അരൂര്‍ സംസാരിച്ചു. അഹമ്മദ് ബിച്ചി സ്വാഗതവും അബൂബക്കര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."