HOME
DETAILS
MAL
സുരക്ഷാ ജീവനക്കാരനില്‍നിന്ന് ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി
backup
December 19 2021 | 15:12 PM
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ സുരക്ഷാ ജീവനക്കാരനില്‍നിന്ന് ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി. അങ്ങാടിപ്പുറം സ്വദേശി നിഷാദലിയില് നിന്നാണ് കോഴിക്കാട് കസ്റ്റംസ് പ്രിവന്റിവ് വിഭാഗം മൂന്നര കിലോഗ്രാം സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞദിവസം ദുബൈയില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ സുരക്ഷ ജീവനക്കാരനാണ് ഇയാള്‍.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ദിവസങ്ങളായി കസ്റ്റംസ് നിരീക്ഷണത്തിലായിരുന്നു. പ്രതിയെ മഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. യാത്രക്കാര്‍ കൊണ്ടുവരുന്ന സ്വര്‍ണം വന്‍തോതില്‍ പിടികൂടാന്‍ തുടങ്ങിയതോടെയാണ് വിമാന ജീവനക്കാരെ സ്വര്‍ണം കടത്താന്‍ സംഘങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."