ഐ.എസ്.എല്ലില്‍ മുംബൈയെ തോല്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്
മഡ്ഗാവ്: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം. സീസണിലെ ആറാമാത്തെ മത്സരമായിരുന്നു ഇത്. നിലവിലെ ജേതാക്കളായ മുംബൈ സിറ്റിക്കെതിരെ മൂന്ന് ഗോളുകള്‍ നേടിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ആറ് കളിയില്‍ അഞ്ചും ജയിച്ച് 15 പോയിന്റുള്ള മുംബൈ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്നു.
ഈ ജയത്തോടെ ആറ് കളിയില്‍ ഒമ്പത് പോയിന്റോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്സിനായി സഹല്‍ അബ്ദുല്‍ സമദ് , വാസ്ക്വസ്,ജോര്‍ജ്, ഡയസ് എന്നിവരാണ് വലകുലുക്കിയത്. 27ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദിലൂടെ മഞ്ഞപ്പട വല ചലിപ്പിച്ചു.
ജോര്‍ജ് ഡയാസ് ബോക്സില്‍ നിന്ന് ലോബ് ചെയ്ത നല്കിയ പന്ത് മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന സഹല്‍ ഉഗ്രനൊരു വോളിയിലൂടെ വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വാസ്ക്വസിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡുയര്‍ത്തി.
50ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട മുര്‍ത്താത ഫാളിന് മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ചതിനെത്തുടര്‍ന്ന് 40 മിനിറ്റിലേറെ സമയം 10 പേരുമായാണ് മുംബൈ മത്സരം പൂര്‍ത്തിയാക്കിയത്. ഫൗളിന് റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയും ചെയ്തു. 51ാം മിനിറ്റില്‍ പെനാല്‍റ്റി കിക്ക് വലയിലെത്തിച്ച് ഡയസ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോള്‍ സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."