സസ്പെന്‍ഡ് ചെയ്ത രാജ്യസഭാ എം.പിമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രസര്‍ക്കാര്‍; ഭിന്നിപ്പിക്കാനുള്ള നീക്കമെന്ന് ബിനോയ് വിശ്വം
ഡല്‍ഹി: സസ്പെന്‍ഡ് ചെയ്ത രാജ്യസഭാ എം.പിമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രസര്‍ക്കാര്‍. അഞ്ച് പാര്‍ട്ടികളുടെ നേതൃത്വത്തെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. പാര്‍ലമെന്ററി മന്ത്രി പ്രഹ്ളാദ് ജോഷി അഞ്ച് പാര്‍ട്ടികളുടെ നേതൃത്വവുമായി ചര്‍ച്ച നടത്തും. പ്രതിപക്ഷ പാര്‍ട്ടികളെ ഭിന്നിപ്പിക്കാനുള്ള നീക്കമെന്ന് ബിനോയ് വിശ്വം എം.പി പ്രതികരിച്ചു.
എളമരം കരീം, ബിനോയ് വിശ്വം എന്നിവരുള്‍പ്പെടെ പന്ത്രണ്ട് എംപിമാരെയാണ് രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. വര്‍ഷകാല സമ്മേളനത്തിനിടെ പെഗാസസ് വിഷയത്തില്‍ പ്രതിഷേധിച്ചതിനാണ് നടപടി. തൃണമൂല്‍ എം.പിമാരായ ശാന്താ ഛേത്രി, ഡോല സെന്‍, കോണ്‍ഗ്രസ് എം.പിമാരായ സായിദ് നാസര്‍ ഹുസൈന്, അഖിലേഷ് പ്രസാദ് സിംഗ്, ഫൂലോ ദേവി നേതാം, ഛായ വര്‍മ്മ, റിപുന്‍ ബോറ, രാജാമണി പട്ടേല്‍, ശിവസേന എം.പിമാരായ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നിവരാണ് സസ്പെന്ഷന് ലഭിച്ച മറ്റ് പത്തുപേര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."