ആലപ്പുഴ സര്‍വകക്ഷി സമാധാനയോഗം വൈകീട്ട് അഞ്ചിലേക്ക് മാറ്റി; പങ്കെടുക്കില്ലെന്ന് ബി.ജെ.പി
ആലപ്പുഴ: ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ആലപ്പുഴയില്‍ സര്‍വകക്ഷി സമാധാന യോഗം അഞ്ചുമണിയിലേക്ക് മാറ്റി. ബി.ജെ.പി നേതൃത്വം യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് യോഗം മാറ്റിയത്. ഉച്ചക്ക് മൂന്ന് മണിക്ക് യോഗം നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് യോഗം.
എന്നാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നു തന്നെയാണ് ബി.ജെ.പി നിലപാട്. യോഗം പ്രഹസനമാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പ്രതികരിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്താതെ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചു. സംസ്ക്കാരം കഴിഞ്ഞ ശേഷം സൗകര്യമുള്ള സമയത്ത് യോഗത്തില്‍ പങ്കെടുക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
അതേസമയം, എല്ലാവര്ക്കും പങ്കെടുക്കാന്‍ വേണ്ടിയാണ് സമയം മാറ്റിയതെന്നും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ആലപ്പുഴ കലക്ടര്‍ എ.അലക്സാണ്ടര്‍ പ്രതികരിച്ചു. മൃതദേഹത്തോട് ആരോപണം കാണിച്ചെന്ന് പറയുന്നത് ശരിയല്ലെന്നും കലക്ടര്‍ പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ കൊലപാതകം പാര്ലമെന്റിനല് ചര്‍ച്ചചെയ്യണമെന്ന് കോണ്‍ഗ്രസ്. അടൂര്‍ പ്രകാശന് എം.പി നോട്ടിസ് നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."