HOME
DETAILS
MAL
നടി ഐശ്വര്യ റായ് ഇഡി ഓഫിസില്‍ ഹാജരായി
backup
December 20 2021 | 09:12 AM
മുംബൈ: പാനമ പേപ്പര്‍ കേസുമായി ബന്ധപ്പെട്ട് നടി ഐശ്വര്യ റായ് ബച്ചന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തി. ഇന്ന് ദല്‍ഹിയിലെ ലോക്നായക് ഭവനില്‍ ഇ.ഡിക്ക് മുന്നിലാണ് ഹാജരായത്.
ലോകത്തിലെ ഏറ്റവും വലിയ രഹസ്യ കമ്പനികളിലൊന്നായ പനാമാനിയന്‍ കമ്പനി മൊസാക് ഫോന്‍സെകയില്‍ നിന്ന് ചോര്‍ന്ന രേഖകളാണ് പനാമ പേപ്പര്‍ എന്നറിയപ്പെടുന്നത്.
നികുതി നിക്ഷപം തുടങ്ങിയവയില്‍ ഉപദേശവും മാര്‍ഗ്ഗവും നല്കി സഹായിക്കുന്ന പനാമ ആസ്ഥാനമായുള്ള 'മൊസാക് ഫൊന്‍സേക'യുടെ വിവിധതരം സേവനങ്ങള്‍ സ്വീകരിച്ച ഒന്നരക്കോടിയോളം കക്ഷികളുടെ വിവരങ്ങള്‍ ജര്‍മന്‍ ദിനപത്രം 'സ്വിദ്വദ് സെയ്തുങ്ങിനു ചോര്‍ത്തി നല്കിയ അജ്ഞാതനാണു ലോകത്തെ നടുക്കിയ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."