HOME
DETAILS
MAL
സഊദിയിൽ രണ്ടാം ഡോസ് എടുത്ത് മൂന്ന് മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് ബുക്കിംഗ് തുടങ്ങി
backup
December 20 2021 | 13:12 PM
റിയാദ്: രണ്ടാമത്തെ ഡോസ് എടുത്ത് മൂന്ന് മാസത്തിന് ശേഷം ബൂസ്റ്റർ ഡോസിന് ബുക്ക് ചെയ്യാനാകുമെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. രാജ്യത്ത് ബൂസ്റ്റർ ഡോസ് വേഗത്തിലാക്കാനും അപ്പോയിന്റ്മെന്റുകളിൽ തിരക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകർച്ചവ്യാധികളുടെ കൺസൾട്ടന്റ് ഡോ: അബ്ദുല്ല അസിരി അറിയിച്ചു.
18 വയസും അതിൽ കൂടുതലുമുള്ളവർക്കുള്ള കൊറോണ വൈറസ് വാക്‌സിനെതിരെയുള്ള മൂന്നാമത്തെ ഡോസ് അഥവാ “ബൂസ്റ്റർ” ഡോസ് എടുക്കാൻ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തേത് എടുത്ത് 6 മാസത്തിന് ശേഷമായിരുന്നു നേരത്തെ ബൂസ്റ്റർ ഡോസ് ലഭിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."