HOME
DETAILS
MAL
സംഘര്‍ഷ സാധ്യത: ആലപ്പുഴയില്‍ നിരോധനാജ്ഞ നാളെ രാവിലെ വരെ; സര്‍വകക്ഷിയോഗം ഇന്ന്
backup
December 21 2021 | 04:12 AM
ആലപ്പുഴ: ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ സര്‍വകക്ഷിയോഗം ഇന്ന് നടക്കും. വൈകിട്ട് നാലിന് കലക്ടറേറ്റ് ഹാളിലാണ് യോഗം. മന്ത്രിമാരായ സജി ചെറിയാന്, പി പ്രസാദ്, എംപിമാര്‍,എം.എല്‍.എമാര്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
ഇന്നലെ യോഗം ചേരുമെന്നായിരുന്നുഅറിയിച്ചിരുന്നത്. എന്നാല്‍ കൊല്ലപ്പെട്ട രണ്ജിതിന്റെ സംസ്കാരം സമയമായതിനാല്‍ ബി.ജെ.പി നേതാക്കള്‍ എതിര്‍പ്പറിയിച്ചിരുന്നു. ജില്ലയില്‍ നാളെ രാവിലെ ആറ് മണി വരെ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടി ജില്ലാ പൊലിസ് മേധാവി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."