ഇരട്ട കൊല: അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി; സോഷ്യല്‍ മീഡിയയില്‍ നിയമവിരുദ്ധ പോസ്റ്റുകള്‍ ഇടുന്നവര്ക്കേതിരേ ശക്തമായ നടപടി
ആലപ്പുഴ: ഇരട്ട കൊലപാതകത്തിലെ അന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ടെന്നും കുടുതല്‍ വ്യക്തത വന്നശേഷം ബാക്കി കാര്യങ്ങള്‍ പറയാമെന്നും എ.ഡി.ജി.പി വിജയ് സാഖറെ. സംഭവത്തില്‍ നിരവധി പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരൊക്കെ പ്രതികളാണോ എന്ന കാര്യം ഈ ഘട്ടത്തില്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിയമവിരുദ്ധ പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കസ്റ്റഡിയില്‍ എടുത്തവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരത്തോടുകൂടി കേസില്‍ വ്യക്തത വരും. നിലവില്‍ ഷാനിന്റെ കൊലപാതകത്തില്‍ രണ്ട് അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കൊലപാതകത്തിന് ഉപയോഗിച്ച ചില വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പരിശോധന നടക്കുന്നു. കേസില്‍ നല്ല പുരോഗതിയാണുള്ളത്.
ഷാനിന്റെ കൊലപാതകത്തില്‍ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം രഞ്ജിത്തിന്റെ കൊലപാതകത്തില്‍ അനേകം പേരെ പോലിസ് ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഒരു അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണോ എന്നതും വ്യക്തമല്ല. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ ഇതില്‍ വ്യക്തത വരും എന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."