ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് പ്രവര്‍ത്തകനെ പൊലിസ് മര്‍ദിച്ചു; ആരോപണവുമായി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്
ആലപ്പുഴ: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകനെ പൊലിസ് ക്രൂരമായി മര്‍ദിച്ചെന്നാണ് ആരോപണം. ഗുരുതരമായി പരുക്കേറ്റ പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അഷ്‌റഫ് മൗലവി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഫിറോസ് എന്ന 25കാരനെയാണ് പോലിസ് മര്‍ദിച്ചതെന്നും മര്‍ദനവിവരം പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും മുവാറ്റുപുഴ അഷറഫ് മൗലവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്നലെ മണ്ണഞ്ചേരിയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ ഫിറോസ് എന്ന 25കാരനെ പോലിസ് ക്രൂരമായാണ് മര്‍ദിച്ചത്. ഡിവൈഎസ്പി ഓഫിസില്‍ ക്യാമറയുള്ളത് കൊണ്ട് എആര്‍ കാംപില്‍ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ട് വന്ന് ഇരുട്ടിലേക്ക് മാറ്റി നിര്‍ത്തിയാണ് ഫിറോസിനെ മര്‍ദിച്ചത്. ജയ്ശ്രീറാം വിളിക്കാന്‍ പറഞ്ഞുകൊണ്ടാണ് പോലിസ് മര്‍ദിച്ചത്. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്ന് പോലിസുകാര്‍ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരാവസ്ഥയിലായതോടെ ഫിറോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൂത്രം പോകാത്ത അവസ്ഥയിലാണ് ഫിറോസ് ഇപ്പോള്‍ കഴിയുന്നത്. മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. ആര്‍.എസ്.എസിന് അനുകൂലമായാണ് കേരള പോലിസ് പ്രവര്‍ത്തിക്കുന്നതെന്നും പോലിസ് സമീപനം പക്ഷപാതിത്വപരമാണെന്നും അഷറഫ് മൗലവി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."