പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി ഉത്തരവ്
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ എട്ട് വയസ്സുകാരിയെയും അച്ഛനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ചതില്‍ പരസ്യ വിചാരണ നേരിട്ട പെണ്‍കുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി ഉത്തരവ്.
25000 രൂപ കോടതി ചെലവും നല്‍കണം. പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം. ക്രമസമാധാന പാലന ചുമതലയില്‍ നിന്ന് ഉദ്യേഗസ്ഥയെ മാറ്റി നിര്‍ത്തണം. ജനങ്ങളുമായി ഇടപെടുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ആറ്റിങ്ങലില്‍ വച്ചാണ് എട്ട് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പരസ്യമായി വിചാരണ നടത്തിയത്. ഇത് അത്യന്തം അപമാനകരമാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. നഷ്ടപരിഹാരം സംബന്ധിച്ച് വിശദീകരണം നല്കാന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യ വിചാരണ. അതേസമയം മൊബൈല്‍ ഫോണ്‍ പൊലീസ് ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് തന്നെ വൈകാതെ കണ്ടെത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."