കൊവിഡ് വ്യാപനം: ഷിയാനില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പെടുത്ത് ചൈന
ബെയ്ജിങ്: വടക്കന്‍ ചൈനീസ് നഗരമായ ഷിയാനില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. കൊവിഡ് വീണ്ടും പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് ലോക്ഡൗണ്‍. 1.3 കോടിയോളം വരുന്ന ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
2022 വിന്റര്‍ ഒളിമ്പിക്‌സിന് ഫെബ്രുവരിയില്‍ ബെയ്ജിങ് വേദിയാകാനിരിക്കെ, കൊവിഡ് വ്യാപനം ഏതുവിധേനയും തടയാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.
ഷിയാന്‍ നഗരത്തില്‍ ബുധനാഴ്ച 52 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഡിസംബര്‍ ഒമ്പതിന് ശേഷം ഇവിടെ ആകെ 143 കേസുകള്‍ സ്ഥിരീകരിച്ചു.
വ്യാഴാഴ്ച മുതല്‍ രണ്ടുദിവസം കൂടുമ്പോള്‍ ഒരു വീട്ടിലെ ഒരാള്‍ക്ക് പുറത്തിറങ്ങി അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള അനുമതിയുണ്ട്. മറ്റുള്ളവര്‍ വീട്ടിനുള്ളില്‍ തുടരണം. നഗരം വിട്ടുപോകരുതെന്നും നിര്‍ദേശമുണ്ട്. ഷിയാനിലെ 1.3 കോടി ജനങ്ങളെയും കൊവിഡ് പരിശോധനക്ക് വിധേയരാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."