ആലപ്പുഴ ഇരട്ടക്കൊലപാതകത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു; പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് പൊലിസ്
ആലപ്പുഴ: ആലപ്പുഴ രണ്‍ജീത് വധക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നല്കുന്ന എഡിജിപി വിജയ് സാഖറെ. പ്രതികള്‍ കേരളം വിട്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്ക് പുറത്തുനിന്നു സഹായം ലഭിച്ചുവെന്നും പ്രതികള്‍ മൊബൈല്‍ ഒഴിവാക്കി സഞ്ചരിക്കുന്നത് അന്വേഷണത്തിന് വെല്ലുവിളിയാണെന്നും വിജയ് സാഖറെ പറഞ്ഞു.
ക്രമസമാധാനനില തകരാതിരിക്കുന്നതിനായാണ് വ്യാപക പരിശോധനകള്‍ നടത്തുന്നതെന്നും ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാന്‍ സാധിക്കില്ലെന്നും എ.ഡി.ജി.പി പറഞ്ഞു.
നിലവില്‍ ഇരു കൊലപാതകങ്ങളിലും നേരിട്ട് പങ്കെടുത്ത ആരെയും പൊലിസിന് പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ക്ക് സഹായം നല്കിയവര് മാത്രമാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. സംസ്ഥാനം വിട്ടപ്രതികളുടെ പിന്നാലെ തന്നെ പൊലിസുണ്ട്. രഞ്ജിത്ത് വധക്കേസില്‍ നേരിട്ട് പങ്കെടുത്ത 12 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.
ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് എസ്.ഡി.പി.ഐ. ക്കാരെയും എസ്.ഡി.പി.ഐ. നേതാവ് ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെയുമാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."