ഒമിക്രോണ്‍; രോഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ രാത്രി കര്‍ഫ്യൂവിന് നിര്‍ദേശം
ഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വ്യാപിക്കുന്നതിനെത്തുടര്‍ന്ന് ജാഗ്രത വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവുമായി പ്രധാന മന്ത്രി നരേന്ദ്രമോദി. ഒമിക്രോണ്‍ വ്യാപനം ശക്തമാകുന്നതിനിടെ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.
രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്താനും വാക്സിനേഷന് കുറഞ്ഞ ജില്ലകളില്‍ നിരക്ക് കൂട്ടാനും നിര്‍ദേശമുണ്ടായി. അതിവ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചവരുടെ എണ്ണം 300 കടന്നതിനു പിറകെയാണ് ഉന്നതതല യോഗം.
കോവിഡ് കേസുകളില്‍ മൊത്തത്തിലും വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 7,495 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ മുന്നോടിയായി പ്രാദേശികതലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."