HOME
DETAILS

മതനിരാസം, മതവ്യതിയാനം പരാജയത്തിന്റെ പാലങ്ങൾ

  
backup
December 24 2021 | 04:12 AM

78496523-04563velliprabhaatham

വെള്ളിപ്രഭാതം
എം.ടി അബൂബക്ർ ദാരിമി
9946005509

ഇസ്‌ലാമിന്റെ മൗലികതത്വങ്ങളാണ് അഖീദകൾ, അഥവാ വിശ്വാസാദർശങ്ങൾ. അഖീദകളിൽ എല്ലാ പ്രവാചകന്മാരുടെയും പ്രബോധനങ്ങൾ ഒന്നുതന്നെയാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന നിയമങ്ങളാണവ. അവയിൽ പ്രവാചകർക്കിടയിൽ വൈവിധ്യമോ വൈജാത്യമോ ഇല്ല. കർമാനുഷ്ഠാനങ്ങളിലും സാമ്പത്തിക, വൈവാഹിക, സിവിൽ, ക്രിമിനൽ വിധികളിലും ഭക്ഷണ, വസ്ത്ര രീതികളിലുമൊക്കെ പല വ്യത്യാസങ്ങളും കാണും. അഖീദകൾ മനസ്സാ വിശ്വസിച്ചുറപ്പിക്കലാണ് അനിവാര്യമായത്. ശരീഅത്തുകൾക്കിടയിൽ അഖീദ ഒന്നായതുപോലെ നാലു മദ്ഹബുകളുടെ ഇമാമുകളുടെയും അഖീദ ഒന്നുതന്നെ. കർമശാസ്ത്രപരമായി അവർക്കിടയിൽ അഭിപ്രായ വൈവിധ്യങ്ങളുണ്ടാവാം. അത് സ്വഹാബികൾക്കിടയിൽ തന്നെ ഉണ്ടായിട്ടുണ്ട്. അവയെല്ലാം ഉൾക്കൊള്ളുന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിക അഖീദകൾ ക്രോഡീകരിക്കുകയും അവ പ്രാമാണികമായും ബുദ്ധിപരമായും സമർഥിച്ചുകൊണ്ട് സമൂഹത്തിനായി സമർപ്പിക്കുകയും ചെയ്തത് ഇമാം അബുൽ ഹസനിൽ അശ്അരിയും ഇമാം അബൂ മൻസ്വൂരിൽ മാതുരീദിയുമാണ്. തുടർന്നുവന്ന നാലു മദ്ഹബുകാരും അവരിരുവരും ക്രോഡീകരിച്ച അഖീദകൾ അവലംബിച്ചു. ഇരുവരും അഖീദകൾ സ്വന്തമായി ആവിഷ്‌കരിച്ചതല്ല. മറിച്ച്, നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും വിശ്വാസസരണി വേർതിരിക്കുക മാത്രമാണ് അവർ ചെയ്തിട്ടുള്ളത്. സുന്നത്തിന്റെയും ജമാഅത്തിന്റെയും സരണിയാണത്. നേരായ വിശ്വാസമാണത്. അതിനാലാണ് ഈ സരണിയുടെ അനുയായികളെ അഹ്‌ലുൽ ഹഖ് എന്നും അഹ്‌ലുസ്സുന്നത്തി വൽജമാഅത്തെന്നും വിളിക്കുന്നത്. 'സുന്നികൾ' എന്നുള്ളത് അവരുടെ ചുരുക്കനാമമാണ്. സുന്നീവിശ്വാസം പുലർത്താനാണ് ഖുർആൻ ആഹ്വാനം ചെയ്തത്. എന്നാലേ സന്മാർഗം പ്രാപിക്കുകയുള്ളൂവെന്നാണ് ഖുർആൻ പ്രഖ്യാപിച്ചത്. അഖീദകളിൽ സ്ത്രീപുരുഷ, സ്ഥലകാല, പ്രായപരിധിയുടെ വ്യത്യാസമൊന്നുമില്ല. പൊതുസ്ഥലത്തും ബഹുസ്വര സമൂഹത്തിലും ജീവിത-മരണത്തിലുമൊന്നും ആദർശം മാറ്റിവയ്ക്കാൻ യാതൊരു പഴുതുമില്ല. സുസ്ഥിരവും ഒഴിവുകഴിവില്ലാത്തതുമാണത്. ആദർശം അചഞ്ചലവും അചഞ്ചലമാവേണ്ടതുമാണെന്ന് ചുരുക്കം.


ഇസ്‌ലാം വൻപാപങ്ങളിൽ ഒന്നാമതായി എണ്ണിയതാണ് കുഫ്ർ അഥവാ മതനിരാസം. നബി(സ്വ)യെ വ്യക്തമായി കളവാക്കുന്നതിനാണ് മതനിരാസമെന്ന് പറയുക. നബി(സ്വ) കൊണ്ടുവന്ന ദീനിൽ പെട്ടതെന്ന് അനിഷേധ്യമാംവിധം പരക്കെ അറിയപ്പെട്ട ഏതുകാര്യത്തെ നിഷേധിച്ചാലും അവഹേളിച്ചാലും മതഭ്രഷ്ട് സംഭവിക്കും. ഇത്തരത്തിലുള്ള അഖീദകളോ അനുഷ്ഠാനനിയമങ്ങളോ ബോധപൂർവം തള്ളുന്നവൻ ഇസ്‌ലാമിൽനിന്ന് പുറത്തുപോകുന്നതാണ്. ഭൗതികേച്ഛയ്ക്കു വേണ്ടിയാണ് ദീനീ നിയമങ്ങൾ നിരാകരിച്ചതെങ്കിലും ഇതുതന്നെയാണ് സ്ഥിതി. ദൈവനിഷേധം, ബഹുദൈവ വിശ്വാസം, പ്രവാചക വിരോധം- അപവാദം- -അപമാനം, ഈമാൻ കാര്യങ്ങളിൽ വ്യതിചലനം, ഇസ്‌ലാം കാര്യങ്ങളുടെ നിഷേധം, കള്ളുകുടി, വ്യഭിചാരം, സ്വവർഗരതി തുടങ്ങിയ നിഷിദ്ധങ്ങൾ അനുവദനീയമാണെന്ന് കരുതൽ, റവാത്തിബ് സുന്നത്തുകൾ, പെരുന്നാൾ നിസ്‌കാരം, വാങ്കുവിളി പോലുള്ള ആരാധനകളെ വെറുക്കൽ, സർവമത സത്യവാദം, ആത്മാവിനെയും അദൃശ്യവിശ്വാസങ്ങളെയും തള്ളിപ്പറയൽ, മതചിഹ്നങ്ങളെ അവഹേളിക്കൽ പോലുള്ള അനേകം കാര്യങ്ങൾ മതഭ്രഷ്ടിന് കാരണമാകും. അഭൗതിക ലോകത്തെ തള്ളിയുള്ള പദാർഥവാദവും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും ഈ ഗണത്തിൽ ഉൾപ്പെടുന്നതാണ്. പ്രകൃതിയിലും സമൂഹത്തിലും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെ, വൈരുധ്യത്തിലൂടെ, പരസ്പര പ്രവർത്തനത്തിലൂടെയാണ് നിലനിൽക്കുന്നതും വളരുന്നതെന്നും പ്രപഞ്ചത്തിൽ പ്രാഥമികമായത് പദാർഥമാണെന്നും ആശയം പിന്നീടുണ്ടായതാണെന്നും പ്രപഞ്ചം ഏതെങ്കിലും ആശയത്തിന്റെ സൃഷ്ടിയല്ലെന്നും ഈ സിദ്ധാന്തം പറയുന്നു. സ്രഷ്ടാവ് മനുഷ്യനെ പടച്ചതല്ല, മനുഷ്യൻ ദൈവത്തെ പടച്ചതാണ്, മതം ഉപേക്ഷിക്കൂ മനുഷ്യനാകൂ തുടങ്ങിയ മുദ്രാവാക്യങ്ങളൊക്കെ നിരീശ്വര യുക്തിവാദക്കാരുടെ വാദങ്ങളാണ്. ഇന്നത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ലോകവീക്ഷണത്തിന്റെ സൈദ്ധാന്തിക അടിത്തറ വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ സിദ്ധാന്തത്തിലാണ്. നിരീശ്വരത്തിലേക്കും സൃഷ്ടിനിഷേധത്തിലേക്കും നയിക്കുന്ന ഇത്തരം സിദ്ധാന്തങ്ങൾ സ്വീകരിക്കുന്നത് ആപത്താണ്. കുഫ്ർ ഭയപ്പെടേണ്ടതാണ്.


അഖീദകളിൽ വ്യതിയാനം വരുന്നതിനെയാണ് ബിദ്അത്ത് എന്ന് പറയുന്നത്. അശ്അരി മാതുരീദീ സരണിയിൽനിന്നുള്ള വ്യതിയാനമാണ് ബിദ്അത്ത്. നബി(സ്വ) ബിദ്അത്തിനെക്കുറിച്ച് നിരവധി ഹദീസുകളിൽ മുന്നറിയിപ്പ് തന്നിട്ടുണ്ട്. ബിദ്അത്തുകാരുടെ മുഖങ്ങൾ ഖിയാമത്തു നാളിൽ കരിവാളിക്കുമെന്ന് ഖുർആൻ പഠിപ്പിക്കുന്നു. അവരോട് അകലം പാലിക്കണമെന്ന് പ്രമാണങ്ങൾ നിർദേശിച്ചിട്ടുണ്ട്. ബിദ്അത്തിനെയും സുന്നത്തിനെയും വേർതിരിച്ചറിയാനുള്ള മാനദണ്ഡം പ്രാമാണികർ വിശദമാക്കിയിട്ടുണ്ട്. മുസ്‌ലിംകളിൽ എന്തെങ്കിലും ഭിന്നത ഉടലെടുക്കുന്ന സമയത്തായിരിക്കും ബിദ്അത്തുകാരുടെ വരവെന്നും ഉള്ളിൽ വിശ്വാസികളോട് എതിർപ്പും അവിശ്വാസികളോട് മമതയും ഉള്ളവരാണ് അവരെന്നും ഹദീസിൽ കാണാം. പ്രത്യക്ഷത്തിൽ വലിയ സൽകർമകാരികളായും ഖുർആനിസ്റ്റുകളായും ചമയുമെങ്കിലും അത് അവരുടെ ഹൃദയത്തിൽ ഉണ്ടാകില്ലെന്നും പ്രവാചകൻ ഉണർത്തിയിട്ടുണ്ട്. ഖുർആനിന്റെ ചില അടയാളങ്ങൾ പ്രകടമാക്കിയശേഷം അവസരം കിട്ടുമ്പോൾ സ്വന്തം അയൽവാസിക്കു നേരെ വാളേന്താനും അതിനുപോൽപകമായി അവനു നേരെ ശിർക്ക് ആരോപിക്കാനും ബിദ്അത്തുകാരൻ മടിക്കില്ല. ഫലത്തിൽ ചിന്തിച്ചാൽ ശിർക്കിന്റെ ആരോപകനായിരിക്കും ആരോപിതനേക്കാൾ ശിർക്കുമായി ബന്ധമുണ്ടാകുക എന്നും നബി(സ്വ) പ്രവചിച്ചിട്ടുണ്ട്. കേവല യുക്തിയായിരിക്കും എക്കാലത്തും മതവ്യതിയാനക്കാരുടെ തുരുപ്പു ശീട്ട്. യുക്തിവാദികൾ വിശ്വാസികൾക്കു നേരെ ചോദിക്കുന്ന അതേ ചോദ്യങ്ങൾ അവർ സുന്നികൾക്ക് നേരെ തൊടുത്തുവിടും. ഈ കൊറോണക്കാലത്തു നാം അതേറെ കണ്ടു. നിങ്ങളുടെ അല്ലാഹു എവിടെ എന്ന് യുക്തിവാദികൾ ചോദിച്ചപ്പോൾ, നിങ്ങളുടെ ഔലിയാക്കൾ എവിടെ എന്ന് വഹാബികൾ ചോദിക്കുകയുണ്ടായി. മഹാന്മാരിലൂടെ അല്ലാഹുവിലേക്ക്, പ്രമാണങ്ങൾ പ്രാമാണികാരിലൂടെ തുടങ്ങിയ സുന്നീ അടിസ്ഥാനങ്ങളെ അവർ നഖശിഖാന്തം എതിർക്കും. ഇസ്‌ലാമിക പാരമ്പര്യത്തോട് അവർ നിരന്തരം കലഹിക്കും. ഇക്കാലത്ത് വഹാബിസവും അനുബന്ധ ആശയങ്ങളും ബിദ്അത്തിന്റെ ഉത്തമ ഉദാഹരണമാണ്.


സ്വന്തമായി തട്ടിച്ചുനോക്കുമ്പോൾ ഇസ്‌ലാമിനകത്തെ വ്യതിയാനം ബിദ്അത്തും ഇസ്‌ലാമിന്റ പുറത്തുപോകുന്ന മതനിരാസം കുഫ്‌റുമാണ്. അന്നിലയിൽ കുഫ്‌റാണ് അതീവ ഗൗരവതരം. കാരണം ശാശ്വതമായ നരകമാണ് കുഫ്‌റിന്റെ പരിണിതി. അതേസമയം, വഹാബിസവും മറ്റു ബിദ്അത്തുകളും അപകടകരമാണ്. പലപ്പോഴും അവ കുഫ്‌റിലേക്ക് എത്തിക്കുന്ന സംഭവങ്ങൾ അരങ്ങേറുന്നു. അന്നിലയിൽ ഏതാണ് കൂടുതൽ അപകടം എന്ന താരതമ്യത്തിന് പ്രസക്തിയില്ല. ബിദ്അത്തുകൊണ്ട് പൊളിയുന്നത് ദീനാണ്. നിരീശ്വരത്വം വളർന്നാൽ ദീൻ തകരില്ല. എന്നാൽ ദീനികൾ തകരും. ദീനിന്റെ തകർച്ചയും ദീനികളുടെ തകർച്ചയും വ്യത്യാസമുണ്ട്. യഥാർഥ ദീനല്ലാത്തതിനെ ദീനായി തെറ്റിദ്ധരിപ്പിക്കുകയാണ് വഹാബിസം ചെയ്യുന്നത്. ആ നിലയിൽ വഹാബിസാദി ബിദ്അത്തുകൾ ഗൗരവതരമാണ്. നിരീശ്വരവാദി തന്റെ ആശയം അല്ലാഹുവിന്റെ ദീനാണ് എന്ന് മനസ്സിലാക്കുന്നില്ല. എന്നാൽ പുത്തൻവാദി തന്റെ ആശയം ദീനാണ്, എന്നല്ല അതാണ് ദീൻ എന്നാണ് വിശ്വസിക്കുന്നത്. ഈ വ്യത്യാസം ചെറുതല്ല, വലുതാണ്. അതുകൊണ്ടാണ് 'ബിദ്അത്തുകാരോട് മിണ്ടരുത്' എന്ന് ഇമാമുകൾ പറഞ്ഞത്. കാഫിറിനോട് മിണ്ടരുത് എന്ന് പറഞ്ഞില്ല. വിശ്വാസിയെ ശാശ്വത നരകവാസിയാക്കുന്ന മതനിരാസവും മതത്തെ തന്നെ വികലമാക്കുന്ന നവീനവാദവും ഒരുപോലെ എതിർക്കേണ്ടതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago