HOME
DETAILS

ഗുണ്ടകളെ നിയന്ത്രിക്കുന്നതാര്?

  
backup
December 24 2021 | 04:12 AM

editorial21894564


ഗുണ്ടാവിളയാട്ടം, ഗുണ്ടകൾ വിലസുന്നു എന്നീ ആലങ്കാരിക പദപ്രയോഗങ്ങൾക്കപ്പുറം ഓരോ ദിവസവും ഇത്തരം സംഘങ്ങളും മറ്റും നടത്തുന്ന അക്രമവാർത്തകളിലേക്കാണ് കേരളം നടുക്കത്തോടെ കൺതുറക്കുന്നത്.ഇന്നലെയും ഒരു കുടുംബം തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണത്തിനിരയായി. കുറ്റകൃത്യങ്ങളുടെ തലസ്ഥാന നഗരിയും കൂടിയാവുകയാണോ തിരുവനന്തപുരം എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഇവിടെ ഗുണ്ടാ ആക്രമണങ്ങൾ പെരുകുന്നത്. ഒരാളുടെ കാൽ വെട്ടിയെടുത്തു അതുമായി ആഘോഷപൂർവം ബൈക്കിൽ സഞ്ചരിക്കുക. പിന്നീടത് റോഡിലേക്ക് വലിച്ചെറിയുക. ഉൾക്കിടലത്തോടെയല്ലാതെ ഇത്തരം ക്രൂരകൃത്യങ്ങളെ ഓർക്കാൻ പോലും കഴിയില്ല. കൊച്ചു കുട്ടികളുടെ മുമ്പിലിട്ടാണ് പോത്തൻകോട്ടെ സുധീഷ് എന്നയാളെ ഒട്ടകം രാജേഷിന്റെ നേതൃത്തിലുള്ള ഗുണ്ടാസംഘം വെട്ടിയരിഞ്ഞതും ഒടുവിൽ കാൽ വെട്ടിയെടുത്ത് റോഡിൽ എറിഞ്ഞതും.
ഗുണ്ടാസംഘങ്ങൾ ഇത്രമേൽ കേരളത്തിൽ പിടിമുറുക്കാൻ കാരണം പൊലിസിന്റെ അനാസ്ഥ മാത്രമല്ല. ഗുണ്ടാസംഘങ്ങളും പൊലിസിലെ ഒരു വിഭാഗവും തുടർന്നുപോരുന്ന കൊടുക്കൽ വാങ്ങൽ ബന്ധം തന്നെയാണ്. കാപ്പ നിയമപ്രകാരം തടവിലാക്കേണ്ട 145 ക്രിമിനലുകളുടെ പേരുവിവരങ്ങൾ കഴിഞ്ഞ നവംബർ 30 വരെ ജില്ലാ പൊലിസ് മേധാവികൾ കലക്ടർമാർക്ക് കൈമാറിയതാണ്. ഇതിൽ 39 പേരെ മാത്രമാണ് കരുതൽ തടങ്കലിലാക്കിയത്. ബാക്കിയുള്ളവർ സുരക്ഷിതരായി ഇപ്പോഴും പുറത്ത് കഴിയുന്നു. ഇവർക്ക് സംരക്ഷണ കവചമൊരുക്കുന്നത് ഉന്നത രാഷ്ട്രീയ നേതൃത്വങ്ങളായതിനാൽ കലക്ടർമാർക്ക് നിസ്സഹായരാണ്.


രാഷ്ട്രീയ നേതാക്കളാണ് കേരളത്തിൽ ഗുണ്ടാവളർച്ചയ്ക്ക് വിത്തിട്ടത് എന്നതിൽ തർക്കമില്ല. എതിരാളിയെ ഇല്ലാതാക്കാൻ സജീവ പാർട്ടി പ്രവർത്തകന്റെ കൈയിൽ കത്തിയോ വാളോ കൊടുത്തുവിടുന്ന രാഷ്ട്രീയ നേതൃത്വങ്ങളാണ് മുഖ്യപ്രതികൾ. രാഷ്ട്രീയ പ്രതിയോഗിയെ നേതാവിന്റെ ആജ്ഞപ്രകാരം ഇല്ലാതാക്കുന്ന കൊലയാളിക്ക് പിന്നീട് കൊല ചെയ്യുന്നതിൽ വലിയ വിഷമം ഉണ്ടാവില്ല. നേതാവ് എല്ലാ സംരക്ഷണവും നൽകുകയും ചെയ്യും. ഇതോടെ ഒരു മനുഷ്യനെ മൃഗീയമായി വെട്ടിക്കൊല്ലുന്നതിലെ അറപ്പും വെറുപ്പും ഇല്ലാതാവുന്നു എന്നത് മാത്രമല്ല താൻ സർവതന്ത്ര സ്വതന്ത്രനാണെന്ന വിചാരത്തിൽ സ്വയം ഗുണ്ടയാവുകയും ഗുണ്ടാസംഘങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നു. മയക്കുമരുന്ന് മാഫിയകളും സ്വർണ കള്ളക്കടത്ത് സംഘങ്ങളും ഉന്നത രാഷ്ട്രീയ ബന്ധം ഉപയോഗിച്ചു ഗുണ്ടകളെ സംരക്ഷിക്കുന്നുണ്ട്. ഒരാളുടെ കൈയിൽ ആദ്യമായി കൊലക്കത്തി കൊടുത്ത രാഷ്ട്രീയ നേതാവ് പിന്നീട് അയാൾ ചെയ്യുന്ന കൊലപാതകങ്ങൾക്കെല്ലാം സംരക്ഷണം നൽകാൻ ബാധ്യസ്ഥനാകുന്നു. അതുകൊണ്ട് മാത്രമാണ് ഗുണ്ടാ ലിസ്റ്റിൽ ഉണ്ടായിട്ടും ഇവർ പിടിക്കപ്പെടാതെ പുറത്ത് വിലസുന്നത്. പൊലിസിലെ ഒരു വിഭാഗം ഇവരുമായി ഉണ്ടാക്കുന്ന ബന്ധത്തിന്റെ പേരിൽ ആരെയും ഭയക്കാതെ ജനങ്ങളുടെ സമാധാനം തകർക്കുകയും ചെയ്യുന്നു. ഗുണ്ടാ ലിസ്റ്റിൽപ്പെട്ടവർ കോടതികളെ തെറ്റിദ്ധരിപ്പിച്ച് കരുതൽ തടങ്കലിൽനിന്ന് രക്ഷപ്പെടുന്നതും അപൂർവമല്ല. സ്ഥിരം ക്രിമിനലുകളെ നാടു കടത്താൻ കാപ്പ നിയമപ്രകാരം ഐ.ജിമാർക്ക് അധികാരമുണ്ട്. പലരും അതു ഉപയോഗപ്പെടുത്തുന്നില്ല. രാഷ്ട്രീയ സമ്മർദമാണ് ഇവിടെയും ഗുണ്ടകളെ സംരക്ഷിക്കുന്നത്.


സംസ്ഥാനത്ത് ഗുണ്ടാ - മാഫിയ ബന്ധം തഴച്ചുവളരുകയാണെന്ന് കാണിച്ച് കഴിഞ്ഞ വർഷം ഇന്റലിജൻസ് സർക്കാരിന് റിപ്പോർട്ട് നൽകിയതാണ്. ഏറ്റവും പുതിയ ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം സംസ്ഥാനത്താകെ 4500 ഗുണ്ടകളുണ്ടെന്നാണ് പറയുന്നത്. ഇവരിൽ 1300 പേർ ഏത് ക്വട്ടേഷനും സ്വീകരിക്കാനായി തയാറായി നിൽപ്പുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 25 കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തിലിറങ്ങിയവരും വെറുതെ ഇരിക്കുന്നില്ല. സംസ്ഥാന സർക്കാർ മനസ് വച്ചാൽ ഒറ്റ ദിവസം കൊണ്ട് അക്രമികളെ പൊക്കാവുന്നതേയുള്ളൂ. അത് ചെയ്യാത്തതാണ് ഗുണ്ടകൾക്ക് പിന്നെയും വിളയാടുവാനുള്ള ഊർജമാകുന്നത്.


ഗുണ്ടാസംഘങ്ങളെ നിരീക്ഷിക്കാനും നിലക്ക് നിർത്താനും പ്രത്യേക പൊലിസ് സേനയെ നിയോഗിക്കുമെന്ന് ഒന്നാം ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് 2016 ൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഇടതുമുന്നണി സർക്കാർ വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ പ്രഖ്യാപനം യാഥാർഥ്യമായില്ല. കൊച്ചിയിൽ സിറ്റി ടാസ്ക് ഫോഴ്സ് എന്ന പേരിൽ ഗുണ്ടാവിരുദ്ധ സ്ക്വാഡ് രൂപികരിച്ചുവെങ്കിലും നിലവിൽ പ്രവർത്തിക്കുന്നുണ്ടോയെന്നറിയില്ല. അവർ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നുെവങ്കിൽ ഗുണ്ടാസംഘങ്ങളുടെ ആസ്ഥാനമായി കൊച്ചി അടയാളപ്പെടുത്തപ്പെടുമായിരുന്നില്ല.
സംസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങൾ ഗുണ്ടകൾക്ക് തഴച്ചു വളരാനായുള്ള വളക്കൂറുള്ള മണ്ണായി കേരളത്തെ പരുവപ്പെടുത്തിയിട്ടുണ്ട്. അല്ലായിരുന്നുവെങ്കിൽ നഗരങ്ങളിൽ മാത്രം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഗുണ്ടാസംഘങ്ങൾ നാട്ടിൻപുറങ്ങളിലടക്കം ഭീതി പടർത്തുമായിരുന്നില്ല. ചുരുങ്ങിയ കാലത്തിനുള്ളിൽ അഭൂതപൂർവമായ വളർച്ച കേരളത്തിലെ ഗുണ്ടാസംഘങ്ങൾക്ക് ഉണ്ടായിട്ടുണ്ടെങ്കിൽ അവരെ തരാതരം ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കും അവരുമായി ബന്ധം തുടരുന്ന പൊലിസിലെ ക്രിമിനലുകൾക്കും അതിൽ ഉത്തരവാദിത്വത്തമുണ്ട്.


രാഷ്ട്രീയപ്പാർട്ടി നേതൃത്വങ്ങളെ ഗുണ്ടകൾ നിയന്ത്രിക്കുകയാണോ അതല്ല ഗുണ്ടകളെ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ നിയന്ത്രിക്കുകയാണോ എന്ന് തിരിച്ചറിയാനാവാത്ത ഒരവസ്ഥ ഇപ്പോൾ കേരളത്തിലുണ്ട്. ഗുണ്ടകളും രാഷ്ടീയ പ്രവർത്തകരും തമ്മിലുള്ള അതിർവരമ്പ് നേർത്തു ഇല്ലാതായി തീരുന്നു. പൊലിസിലെ ചിലർ വലിയൊരു മാഫിയാസംഘമായി മാറിക്കൊണ്ടിരിക്കുമ്പോൾ ഗുണ്ടകൾക്ക് ആരെ പേടിക്കാനാണ് ! പൊലിസിൽ ഇപ്പോഴും നീതിമാൻമാരായ ഓഫിസർമാർ അവശേഷിക്കുന്നുണ്ട്. ജീവഭയമില്ലാതെ, അവരുടെ ത്യാഗപൂർണമായ സേവനമാണ് സംസ്ഥാനത്തെ ഈ നിലയിലെങ്കിലും പിടിച്ച് നിർത്തുനത്. നിർഭാഗ്യകരമെന്ന് പറയട്ടെ അവരുടെ എണ്ണം അനുദിനം കുറഞ്ഞ് വരികയുമാണ്. സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്ന കേസുകളിൽ പരാതി പറയാനെത്തുന്നവരെ പരിഹസിക്കുന്ന പൊലിസുകാരുടെ എണ്ണം വർധിച്ചുവരുന്നു. പ്രതികളിൽനിന്ന് കൈക്കൂലി വാങ്ങി ഇരകളെ അവഹേളിക്കുന്നു. ഹവാല ഇടപാടുകളിലും മയക്കുമരുന്നു ലോബികളിലും വ്യാജമദ്യ മേഖലയിലുമെല്ലാം കൂട്ടുകെട്ടുണ്ടാക്കിയത് പോലെ പൊലിസിലെ ക്രിമിനലുകൾ ഗുണ്ടാസംഘങ്ങളുമായും കൈകോർക്കുകയാണ്.


ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളവരെ പാർട്ടി ഒരിക്കലും സംരക്ഷിക്കുകയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അദ്ദേഹം സെക്രട്ടറി സ്ഥാനത്തുനിന്ന് ലീവിൽ പോകുന്നതിന് മുമ്പ്, 2016ൽ ഒന്നാം ഇടതുമുന്നണി സർക്കാരിന്റെ ഭരണ വേളയിൽപറഞ്ഞിരുന്നു. ആവാക്കുകൾ അന്ന് പൊതുസമൂഹത്തിന് വലിയ ആശ്വാസം നൽകുകയും ചെയ്തു. ഇപ്പോഴദ്ദേഹം ലീവ് കഴിഞ്ഞ് പാർട്ടി സംസ്ഥാന സെക്രട്ടറിയായി വീണ്ടും അവരോധിതനായിരിക്കുകയാണ്. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകൾ സംസ്ഥാനത്തെ എല്ലാ രാഷ്ടീയ പാർട്ടി നേതൃത്വങ്ങളും ആത്മാർഥമായി പ്രവർത്തികമാക്കുകയാണെങ്കിൽ അന്ന് തീരും സംസ്ഥാനത്ത് കൊലപാതക പരമ്പര നടത്തിക്കൊണ്ടിരിക്കുന്ന ഗുണ്ടാസംഘങ്ങളുടെ തേർവാഴ്ച. അതിന് രാഷ്ട്രീയ പാർട്ടികൾ തയാറാകുമോ എന്ന് മാത്രമാണ് അറിയാനുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  19 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  4 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  4 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  4 hours ago