HOME
DETAILS
MAL
തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു
backup
December 24 2021 | 15:12 PM
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ വെട്ടേറ്റ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരുതൂര്‍ സ്വദേശി അമല്‍ദേവി(22)നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വലതു കൈയ്ക്ക് താഴെ വാരിയെല്ലിന്റെ ഭാഗത്ത് ആഴത്തില്‍ വെട്ടേറ്റ നിലയിലാണ് ഇയാളെ വെള്ളിയാഴ്ച വൈകുന്നേരം ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചത്. മണ്ണന്തല പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുഹൃത്തുമായുള്ള വാക്ക് തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."