നഗരം ചുമരുകളിൽ; ഖത്തറിലെ മലയാളി ഫോട്ടോഗ്രാഫർക്ക് അന്താരാഷ്ട്ര അംഗീകാരം
അഹമ്മദ് പാതിരിപ്പറ്റ
ദോഹ
ഖത്തറിലെ മലയാളി സ്ട്രീറ്റ് ഫോട്ടോഗ്രാഫര്‍ക്ക് അന്താരാഷ്ട്ര ഫോട്ടോഗ്രഫി മല്‍സരത്തില്‍ പുരസ്‌കാരം. 2022 ലോകകപ്പിനുള്ള ഖത്തറിന്റെ ഒരുക്കങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ചിത്രം പകര്‍ത്തിയ അജീഷ് പുതിയടത്താണ് പാരിസ് ഇന്റര്‍നാഷനല്‍ സ്ട്രീറ്റ് ഫോട്ടോ അവാര്‍ഡ്‌സില്‍ അംഗീകാരം നേടിയത്.
സ്ട്രീറ്റ് ആന്റ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ഗ്രാന്‍ഡ് വിന്നര്‍ പുരസ്‌കാരമാണ് അനീഷ് സ്വന്തമാക്കിയത്.ഖത്തറില്‍ ഐ.ടി എന്‍ജിനിയറായ അജീഷ് ഒഴിവുസമയങ്ങളിലാണ് ഫോട്ടോഗ്രഫിയ്ക്കു സമയം കണ്ടെത്തുന്നത്.
ദോഹ നഗരത്തിലെ കോര്‍ണിഷില്‍ നിന്നുള്ള ഒരു ദൃശ്യമാണ് പുരസ്‌കാരം നേടിക്കൊടുത്തത്. ഖത്തറിലെ പ്രധാന കെട്ടിടങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ട് തൊഴിലാളികള്‍ ചേര്‍ന്ന് ഭാരം ചുമന്നു പോകുന്നതാണ് ദൃശ്യം. നഗരം ചുമലുകളില്‍ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്.
നഗരത്തിലെ ഒരു കെട്ടിടവും തൊഴിലാളികളുടെ കഠിനാധ്വാനമില്ലാതെ പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രമെന്ന് അജീഷ് പറഞ്ഞു.
ഖത്തര്‍ മ്യൂസിയത്തിന്റെ ഇയര്‍ ഓഫ് കള്‍ച്ചര്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അജീഷ് നേടിയിട്ടുണ്ട്.
2020ലധികം അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള അജീഷ് പുതിയടത്തിന്റെ ഫോട്ടോകള്‍ ഖത്തറിന് പുറമേ വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, മിനിയോപോളിസ്, ഡല്‍ഹി എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ചൊരു പ്ലാനുമില്ലാതെയാണ് ഞാന്‍ തെരുവിലേക്കിറങ്ങുക. ജോലി സമയത്തിന് ശേഷം നഗരത്തില്‍ വെറുതെ കറങ്ങി നടക്കും. എവിടെയെങ്കിലും എന്നെ ഉത്തേജിപ്പിക്കുന്ന നിമിഷങ്ങള്‍ കാണുമ്പോള്‍ അത് കാമറയിലേക്ക് പകര്‍ത്തും. ഈ ഒരു ആവേശമാണ് സ്ട്രീറ്റ് ഫോട്ടോഗ്രാഫിയില്‍ തുടരാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്നും അജീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."