ദുബായ് കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി ഇന്‍തിസാബ്
ദുബായ് കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി ഇന്‍തിസാബ് 2021 ശ്രദ്ദേയമായി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആശ്രയമാഗ്രഹിക്കുന്നവര്‍ക്ക് അത്താണിയായി കെ എം സി സി യും മുസ്ലീം ലീഗും എന്നും ഉണ്ടാകുമെന്നും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് നേരിന്റെ വഴിയില്‍ സംഘടിക്കണമെന്നും മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് സിവി അഷ്‌റഫ് അധ്യക്ഷത വഹിച്ച പരിപാടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയും, കോട്ടക്കല്‍ നിയോജക മണ്ഡലം എം എല്‍ എ പ്രൊഫസര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ ഉള്‍പ്പടെ നിരവധി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.
കോട്ടക്കല്‍ മണ്ഡലം ദുബൈ കെ.എം.സി.സിയുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന ഡോക്യുമെന്ററി, കമ്മിറ്റിയുടെ പ്രവര്‍ത്തന മികവ് തെളിയിക്കുന്നതായി. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികം ആലഘാഷിക്കുന്ന വേളയില്‍ മലബാര്‍ സമരത്തില്‍ കോട്ടക്കലിന്റെ പങ്ക് വിശദമാക്കുന്ന പ്രബന്ധം വി.കെ. റഷീദ് കാട്ടിപ്പരുത്തി അവതരിപ്പിച്ചു.
സമ്മേളനത്തില്‍ പുത്തൂര്‍ റഹ്മാന്‍്, പി.കെ. അന്‍വര്‍ നഹ, ഇബ്രാഹിം എളേറ്റിന്‍, മുസ്തഫ തിരുര്‍, ചെമ്മുക്കന്‍ യാഹു മോന്‍ ഹാജി, പി.വി നാസര്‍, ഫക്രുദീന്‍ മാറാക്കര, മുജീബ് കോട്ടക്കല്‍,എടയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മൊയ്തു എടയൂര്‍, കല്‍പകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. വഹീദ, സലാല കെ എം സി സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷബീര്‍ കാലൊടി എന്നിവര്‍ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ അസീസ് വേളേരി, അബൂബക്കര്‍ പൊന്മള,മുസ്തഫ കൂരിയാട്, ഷമീം മാറാക്കര, റസാഖ് വളാഞ്ചേരി, സൈദ് മാറാക്കര,ഇസ്മായീല്‍ കോട്ടക്കല്‍, നിസാമുദ്ധീന്‍ ഇരിമ്പിളിയം,റഹീം പൊന്മള എന്നിവരും മണ്ഡലത്തിലെ വളണ്ടിയര്‍ മാരും പരിപാടി നിയന്ത്രിച്ചു. കോട്ടക്കല്‍ മണ്ഡലം ജനറല്‍ സെക്രട്ടി ലത്തീഫ് തെക്കഞ്ചേരി സ്വാഗതവും ട്രഷറര്‍ ഉസ്മാന്‍ എടയൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."