പുതുവര്‍ഷാഘോഷത്തിനുകടിഞ്ഞാണിട്ടത് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്
കോഴിക്കോട്: സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടിവന്നത് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടി.
കൊവിഡും ഒമിക്രോണും കൂടുതല്‍ ഭീതി പടര്‍ത്തുമ്പോഴും ജനജാഗ്രത കുറഞ്ഞുപോകുന്ന അവസരവുമുണ്ട്. നിയന്ത്രണങ്ങളില്ലെങ്കില്‍ പുതുവര്‍ഷാഘോഷം അതിരുകടക്കുമെന്നതുറപ്പാണ്. ഇതു തടയുകയാണ് ഉദ്ദേശം. ക്രിസ്മസ് ദിനത്തില്‍ നിയന്ത്രണമൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും സംസ്ഥാനം കുടുച്ചുവറ്റിച്ചത് ചരിത്രത്തിലെ ഏറ്റവും കൂടിയ അളവിലെ മദ്യമാണ്. തീര്‍ച്ചയായും ന്യൂഇയര്‍ ഇതിനെ കടത്തിവെട്ടും. പലയിടത്തും ആഘോഷങ്ങള്‍ പൊടിപൊടിക്കും. വിവിധ സംഘടനകള്‍ വിവിധങ്ങളായ പരിപാടികള്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അതിനെല്ലാം നിയന്ത്രണമുണ്ടാകും. ഡി.ജെ പാര്‍ട്ടികള്‍ പാടില്ല.
ഈ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ചവരേയാണ് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നിയന്ത്രണം പിന്നീട് ദീര്‍ഘിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.
പുതുവര്‍ഷ ആഘോഷത്തിനിടയിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനാണ് ഇന്നു ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. രാത്രി പത്തുമണിക്ക് കടകള്‍ അടയ്ക്കണം. അനാവശ്യ യാത്രകളും ആള്‍ക്കൂട്ടവും അനുവദിക്കില്ല. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ലോക്ഡൗണ്കാലത്തെ നിയന്ത്രണവും പൊലിസ് പരിശോധനയും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."