HOME
DETAILS

ദേശീയ വിദ്യാഭ്യാസ നയവും കേരളത്തിലെ ഉന്നത വിദ്യാഭ്യാസവും

  
backup
December 28 2021 | 04:12 AM

45630-5623

ഡോ. എ.ബി മൊയ്തീൻ കുട്ടി


ഏറെ അവകാശ വാദങ്ങൾക്കും തർക്കവിതർക്കങ്ങൾക്കുമിടയിൽ ദേശീയ വിദ്യാഭ്യാസനയം രാജ്യത്ത് നടപ്പാക്കി തുടങ്ങി. സംഘ പരിവാര നയമെന്നോ ജനാധിപത്യ വിരുദ്ധമെന്നോ, ഫെഡറൽ ബാഹ്യമെന്നോ കൺകറന്റ് ലിസ്റ്റിന്റെ നിരാകരണമെന്നോ പറഞ്ഞുകൊണ്ടിരിക്കാമെങ്കിലും പുതിയ ദേശീയ വിദ്യാഭ്യാസ നയമാണ് ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ ഗതിവിഗതികളെ വരുംകാലത്ത് നിയന്ത്രിക്കുക. സ്‌കൂൾ, ഉന്നത, പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലകളിൽ മാറ്റംകൊണ്ടു വരുമെന്നു പ്രതീക്ഷിക്കുന്ന കേന്ദ്ര സർക്കാർ ഗുണമേന്മ, സമതുല്ല്യത, നീതി, പ്രാപ്യത, സമഗ്രത , അന്തരാഷ്ട്ര നിലവാരം, ഭാരത വത്കരണം, ഡിജിറ്റലൈസേഷൻ, ഉൾകൊള്ളൽ, ബഹു വിജ്ഞാന കേന്ദ്രീകൃതം എന്നീ ആശയങ്ങൾക്ക് മുൻഗണന നല്കിയാണ് കർമ പദ്ധതി തയാറാക്കിയിട്ടുള്ളത്. 1968 ലെ യും 1986ലെയും ദേശീയ വിദ്യാഭ്യാസ നയങ്ങളിൽ ഏറിയോ കുറഞ്ഞോ മേൽ സൂചിപ്പിച്ച ആശയങ്ങളോ സമാന സൂചനകളോ കാണാം. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ അങ്കണവാടി മുതൽ പോസ്റ്റ് ഡോക്ടറൽ വരെയുള്ള എല്ലാ മേഖലകളെയും രൂപത്തിലും ഭാവത്തിലും പുതിയ വിദ്യാഭ്യാസ നയം ബാധിക്കും. കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ലിബറൽ ഫെഡറൽ സമീപനം പുതിയ സർക്കാരിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല.
അങ്കണവാടി , സ്‌കൂൾ ,ഐ.ടി.ഐ , പോളി, ഡിപ്ലോമയോ സർട്ടിഫിക്കറ്റോ നൽകുന്ന മറ്റു സംവിധാനങ്ങൾ, സർക്കാർ, എയ്ഡഡ്, സെൽഫ് ഫൈനാൻസിങ് ആർട്സ് ആന്റ് സയൻസ് കോളജുകൾ, പ്രൊഫഷണൽ വിഭാഗത്തിലെ എൻജിനിയറിങ് , മോഡേൺ , ആയൂർവേദ, ഹോമിയോ , യൂനാനി . സിദ്ധ, പ്രകൃതി ചികിത്സ, മെഡിക്കൽ , പാരാമെഡിക്കൽ കോളജുകൾ, സ്ഥാപനങ്ങൾ, സംഗീത ഫൈൻ ആർട്സ് കോളജുകൾ, ഫിസിക്കൽ എജ്യുക്കേഷൻ സ്ഥാപനങ്ങൾ, ലോ കോളജുകൾ, ടീച്ചർ എജ്യുക്കേഷൻ സ്ഥാപനങ്ങൾ, ഫൈനാൻസ് ആന്റ് മാനേജ്മെന്റ് പഠന സ്ഥാപനങ്ങൾ, യൂനിവേഴ്‌സിറ്റികൾ, മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതലായ എല്ലാ വിദ്യാഭ്യാസ സംവിധാനങ്ങളും മാറ്റത്തിനായി ഒരുങ്ങേണ്ട സമയമായിരിക്കുന്നു. എന്തുകൊണ്ടെന്നാൽ ഭാവി തലമുറയുടെ തലവര തീരുമാനിക്കുക ദേശീയ വിദ്യാഭ്യാസ നയമാണ്. നയത്തിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതി നിർവഹണ ചുമതല സംസ്ഥാനങ്ങളുടേതായതിനാൽ കേരള സർക്കാരിന്റെ ഉത്തരവാദിത്തം ഭാരിച്ചതാണ്.


ദേശീയ വിദ്യാഭ്യാസ നയത്തിലെ ഉന്നത വിദ്യാഭ്യാസ കാഴ്ചപ്പാട് വ്യക്തമാണ്. ''ലോകത്തെവിടെയും സർവകലാശാലകൾ ബിരുദ ബിരുദാനന്തര, പി.എച്ച്.ഡി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന ഉന്നത നിലവാരമുള്ള അധ്യാപനത്തിലും ഗവേഷണത്തിലും ഏർപ്പെട്ടിട്ടുള്ള ഉയർന്ന പഠനത്തിനുള്ള ബഹു വിജ്ഞാന സ്ഥാപനമാണ്''. രാജ്യത്ത് ഇനി കൽപിത സർവകലാശാലകൾ അഫിലിയേറ്റഡ് സർവകലാശാലകൾ, ടെക്‌നിക്കൽ സർവകലാശാലകൾ, യൂണിറ്ററി സർവകലാശാല എന്നിവ സർവകലാശാല എന്ന ഒറ്റപ്പേരിൽ മാറ്റി സ്ഥാപിക്കും. മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും മാറ്റിസ്ഥാപിക്കൽ .മലയാള , സംസ്‌കൃത ഡിജിറ്റൽ സർവകലാശാലകളും കുസാറ്റും കലാമണ്ഡലവും എൻ ഐ ടിയും ബഹു വിജ്ഞാന സർവകലാശാല ആകുന്നതു കൊണ്ട് കുറച്ച് വിദ്യാർത്ഥികൾക്കു കൂടി പഠിക്കാൻ അവസരം ലഭിക്കും. കേരളത്തിന്റെ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇതൊരവസരമാകുമോ എന്നതാണ് കാതലായ ചോദ്യം. 66 സർക്കാർ കോളജുകളും 197 എയ്ഡഡ് കോളജുകളും 519 സെൽഫ് ഫൈനാൻസിങ്ങ് കോളജുകളും 25 ഓളം കേന്ദ്ര സംസ്ഥാന സർവകലാശാലകളോ യൂണിറ്ററി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോ പ്രവർത്തിക്കുന്ന കേരളത്തിൽ കഴിഞ്ഞ വർഷം ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയവരുടെ എണ്ണം തരം തിരിച്ച് ലഭ്യമാണ്. സംസ്ഥാനത്തെ 2035 സ്‌കൂളുകളിലൂടെ പരീക്ഷ എഴുതിയ 3,73,788 വിദ്യാർഥികളിൽ 3,28,702 വിദ്യാർഥികളും ജയിച്ചു. അടുത്ത പത്തു വർഷത്തേക്കും ഏകദേശം ഇത്രയൊക്കെയായിരിക്കും കേരളത്തിന്റെ ഉന്നത പഠനത്തിനു യോഗ്യത നേടുന്നവരുടെ എണ്ണം '' അഥവ പതിമൂന്നോ പതിനാലോ നളന്ദ മോഡൽ റസിഡൻഷ്യൽ സർവകലാശാലകൾ വന്നാൽ പരിഹരിക്കാവുന്നതാണോ കേരളത്തിന്റെ വിദ്യാഭ്യാസ ലഭ്യത / പ്രാപ്യത പ്രശ്‌നം. ഇപ്പോൾ നിലവിലുള്ള അനേകം സർക്കാർ , എയ്ഡഡ്, സെൽഫ് ഫൈനാൻ സിങ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അർഹതയുള്ളവയുടെ അതിജീവിക്കൽ തത്വമനുസരിച്ച് നിൽക്കണോ പോകണോ എന്നു തീരുമാനിക്കും എന്ന നിലപാട് അഭികാമ്യമാകുമോ?


ഉന്നത വിദ്യാഭ്യാസത്തെ മൾട്ടി ഡിസിപ്ലിനറി ആക്കുക എന്നതാണ് പേർത്തും ചേർത്തും ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന സ്വപ്നം. ഇന്ത്യയെ ഗുണമേന്മയുള്ള വിദ്യാഭ്യാസ ഹബ്ബാക്കുക. ഇരുന്നോറോളം ലോകോത്തര സർവകലാശാലകളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുക, ആഗോള പൗരത്വ വിദ്യാഭ്യാസം ലഭ്യമാക്കുക, എന്നതെല്ലാം ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണങ്ങളിൽ ലക്ഷ്യമിടുന്നു. പണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് ജനം വിജ്ഞാനം തേടി എത്തിയിരുന്നു. അതുപോലെ ഭാവിയിലും വരണം. ബാണഭട്ടയുടെ കാദംബരി പോലുള്ള പുരാതന ഇന്ത്യൻ സാഹിത്യകൃതികൾ നല്ല വിദ്യാഭ്യാസത്തെ 64 കലകളെ കുറിച്ചുള്ള അറിവായി വിശേഷിപ്പിച്ചതിൽ പാട്ടും നൃത്തവും സംഗീതവും രസതന്ത്രവും ഗണിതവും വൈദ്യശാസ്ത്രവും മരപ്പണിയും എൻജിനിയറിങ്ങും ചർച്ചയും സംവാദവും കമ്മ്യൂണിക്കേഷനും അടക്കമുള്ള ലിബറൽ ആർട്‌സുകളാണ് വിവക്ഷിച്ചിട്ടുള്ളതെന്നാണ് നയരേഖ വ്യക്തമാക്കുന്നത്. ഇന്ത്യൻ ഉദ്ഭവമുള്ള ഈ ചിന്താഗതിയെ ഇന്ത്യൻ വിദ്യാഭ്യാസത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളുണ്ടാവണമെന്നതാണ് ദേശീയ വിദ്യാഭ്യാസ നയം . ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ കൃത്യമായ ആവശ്യമുള്ള ഈ വിദ്യാഭ്യാസം നൽകാൻ കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളും ബാധ്യസ്ഥമാണ്.


ഭാരതീയ വിദ്യാഭ്യാസവും അതിനു വേണ്ട ചുറ്റുപാടുകളും സൃഷ്ടിക്കാൻ ഉതകുന്ന ഡിപ്പാർട്ടുമെന്റുകളായ ഭാഷ. സാഹിത്യം, സംഗീതം. തത്വ ശാസ്ത്രം, ഇൻഡോളജി, കല, നൃത്തം ,നാടകം. ഗണിതം, സ്റ്റാറ്റിസ്റ്റിക്‌സ്, പ്യൂർ സയൻസ് അപ്ലൈഡ് സയൻസ് , സാമൂഹികം ശസ്ത്രം, കായികം, വിവർത്തനം , വ്യാഖ്യാനം, അങ്ങിനെ എല്ലാ വിഷയങ്ങളും എൻ ഐ ടി കളിലും ഐസറിലും എയിംസിലും മറ്റും മറ്റും മൾട്ടി ഡിസിപ്ലിനറി ആയി പഠിപ്പിക്കപ്പെടും. ഇല്ലങ്കിൽ മാസീവ് ഓൺ ലൈൻ ഓപ്പൺ കോഴ്‌സിലൂടെയോ, , SDL എസ്.ഡി.എല്ലിലൂടെയോ നേടി വിദ്യാർഥിക്ക് ജയിക്കാനുള്ള ക്രെഡിറ്റിൽ ഉൾപ്പെടുത്താം.
ഇവിടെ നാലു കാര്യങ്ങൾ വളരെ പ്രാധനമാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ സമഗ്രത, ബഹുവിഷയത , ബഹു പ്രവേശം ,വിടുതൽ ,അക്കാദമിക്ക് ബാങ്ക് ക്രഡിറ്റ് എന്നിവയാണവ. എൻജിയറിങ് പഠിക്കുന്നവന് ഗാന്ധിയുടെയോ സവർക്കറുടെയോ ഫിലോസഫിയോ ജീവിതമോ പഠിക്കാം. നേത്രരോഗം സംബന്ധിച്ചു പഠിക്കുന്ന വിദ്യാർഥിക്ക് ഇന്ത്യയുടെ മഹത്തായ ദലിത് പാരമ്പര്യത്തെ കുറിച്ചും പഠിക്കാം. ഇന്റർനാഷണൽ ലോ പഠിക്കുമ്പോൾ തന്നെ നിങ്ങൾക്ക് കാർണാടക സംഗീതത്തിൽ കോഴ്‌സ് ചെയ്യാം. അതു വിദ്യാർഥിയുടെ ക്രഡിറ്റിലുണ്ടാകും. നിങ്ങൾ ഒരു നിശ്ചിത കാലം പഠിച്ച് സർട്ടിഫിക്കറ്റുമായി വിദ്യാഭ്യാസ സ്ഥാപനം വിട്ടുപോയാലും നിങ്ങളുടെ അക്കാദമിക്ക് ക്രഡിറ്റിൽ ആ ഗ്രേഡോ മാർക്കോ ഉണ്ടാകും. പിന്നീട് നിങ്ങൾക്ക് സൗകര്യം പോലെ കോഴ്‌സ് പൂർത്തിയാക്കി ഡിപ്ലോമയോ, ഡിഗ്രിയോ കരസ്ഥമാക്കാം. അത്രക്ക് വിദ്യാഭ്യാസ മൊബിലിറ്റിയും ലഭ്യതയും തത്വത്തിൽ വിദ്യാഭ്യാസ നയരേഖ വിഭാവന ചെയ്യുന്നുണ്ട്. ഉന്നത വിദ്യാഭ്യാസവും വ്യവസായവും തമ്മിൽ ചങ്ങാത്തമുണ്ടാകും. അത് സ്റ്റാർട്ടപ്പുകൾ, ഇൻക്യുബേഷൻ കേന്ദ്രങ്ങൾ, സാങ്കേതിക വികസന കേന്ദ്രങ്ങൾ ഗവേഷണ വികസന കേന്ദ്രങ്ങൾ എന്നിവയിലൂടെ ദൃഢമാക്കും. നവീന ആശയങ്ങളെ വളർത്താനും പ്രോത്സാഹിപ്പിക്കാനും ഊർജസ്വലമായ ഗവേഷണ സംസ്‌കാരം വളർത്തിയെടുക്കാനും നാഷണൽ എജ്യുക്കേഷൻ ഫൗണ്ടേഷൻ നിലവിൽ വരും. യു.ജി.സിയും. സി.എസ്.ഐ.ആറും ഐ.സി.എച്ച്.ആറും നിലനിൽക്കുമോ അതോ നിലച്ചു പോകുമോ എന്നതു കാലം തെളിയിക്കേണ്ടതാണ്.


ഉന്നത വിദ്യാഭ്യാസ മേഖലയുടെ അന്താരാഷ്ട്രവത്കരണവും വിദ്യാർഥി പങ്കാളിത്തവും സ്‌കോളർഷിപ്പുകളും സമനീതിയും പ്രത്യേക പരിഗണനാർഹരെ ഉൾകൊള്ളലും പതിറ്റാണ്ടുകളായി വിവിധ രൂപത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിൽ പറയുന്ന കാര്യങ്ങളാണ്. സാമൂഹികമായും സാമ്പത്തികമായും പ്രതികൂല സാഹചര്യങ്ങളിലുള്ളവർക്ക് വിദ്യാഭ്യാസ ആവശ്യത്തിനു പ്രത്യേക ഫണ്ട് സർക്കാരുകൾ മാറ്റിവയ്ക്കുമെന്നത് ശുഭകരമാണ്. പ്രതികൂല സാഹചര്യമുള്ള മേഖലകളും വിഭാഗങ്ങളും ശ്രദ്ധിക്കപ്പെടേണ്ടതു തന്നെ. ആസ്പിരേഷനൽ ജില്ലകളിലും എസ്.ഇ.ഡി.ജികൾ കൂടുതലുള്ള വിദ്യാഭ്യാസ മേഖലകളിലും ഉന്നത നിലവാരമുളള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്രം പറയുമ്പോൾ അതിനുള്ള തുകയും കേന്ദ്ര നല്കുമെന്ന് പ്രതീക്ഷിക്കാം. അല്ലാതെയുള്ള നിർദേശങ്ങൾക്ക് എന്തു പ്രസക്തി. മതന്യൂനപക്ഷങ്ങളെ ദുർബലവിഭാഗത്തിൽ എണ്ണിയിട്ടില്ലെങ്കിലും ഭാഷാ ന്യൂനപക്ഷങ്ങൾ പരിഗണിക്കപ്പെടുമെന്ന് തീർച്ച. അന്താരാഷ്ട്ര നിലവാര വിദ്യാഭ്യാസം എങ്ങിനെ മലയാളത്തിലും ഹിന്ദിയിലും മറാഠിയിലും തമിഴിലും നല്കുമെന്നത് ഒരു പ്രശ്‌നമായി കാണാതെ ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന ഇന്ത്യയുടെ ചിരകാല സ്വപ്നം യാഥാർഥ്യമാക്കാനുള്ള അത്മാർത്ഥ പരിശ്രമമാണ് ആവശ്യം.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഘടനാപരമായ ചില പ്രത്യക്ഷ മാറ്റങ്ങൾ പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്നുണ്ട്. ഗവേഷണത്തിനും പഠന പ്രക്രിയക്കും തുല്ല്യ പ്രാധാന്യം നല്കുന്ന റിസർച്ച് ഇന്റൻസീവ് സർവകലാശാല, പഠനത്തിനു പ്രാധാന്യം നല്കുന്ന ടീച്ചിങ് ഇന്റൻസീവ് സർവകലാശാല, സാധരണ സർവകലാശാല എന്നിവയാണ് ഭാവിയിലെ സർവകലാശാലകൾ . 5000 വിദ്യാർഥികൾ വരെ പഠിക്കുന്ന കോളജുകൾ കാലക്രമേണ തികച്ചും ജൈവികമായി ഓട്ടോണമി നേടണം. അവ പിന്നീട് ഗ്രേഡിന്റെയും പെർഫോമൻസിന്റെയും മികവിന്റെയും അടിസ്ഥാനത്തിൽ സർവകലാശാലകളാകും . പാലക്കാട് വിക്ടോറിയ കോളജോ, ഫാറൂഖ് കോളജോ, തിരുവനന്തപുരം മാർ ഇവാനിയസ് കോളജോ ഭാവിയിൽ യൂനിവേഴ്‌സിറ്റി ആകില്ലന്നു ആരു കണ്ടു.


മൾട്ടിഡിസിപ്ലിനറിയാണ്‌ ദേശിയ വിദ്യാഭ്യാസ നയംവിഭാവന ചെയ്യുന്ന ഉന്നത വിദ്യാഭ്യാസത്തിന്റെ പൊതുസ്വഭാവം. അവിടെ പ്രൊഫഷണൽ എജ്യുക്കേഷൻ, നിയമമോ , സാങ്കേതിക വിദ്യയോ ,ആരോഗ്യ ശാസ്ത്രമോ, എൻജിനിയറിംഗോ, വിദ്യാഭ്യാസമോ, ഫിഷറീസോ എന്തുമാകട്ടെ അവയെല്ലാം മൾട്ടി ഡിസിപ്ലിനറി ആയേ പറ്റു. 200 ഓളം വരുന്ന ടി.ടി.ഐകളും 230 ഓളം വരുന്ന ബി.എഡ് കോളജുകളും എന്തായാലും ശരി അധ്യാപക ട്രൈനിങ് ഇനി മുതൽ പൊതുവിദ്യാഭ്യാസത്തിന്റെ ഉദ്ഗ്രഥിത ഭാഗമായി മാറും. രണ്ടു വർഷ ബി.എഡും ഏകവർഷ ബി.എഡും ലഭ്യമായിരിക്കും. ടീച്ചർ എഡ്യുക്കേഷൻ ബിരുദ കോഴ്‌സിന്റെ ഭാഗമാകും


ബിരുദ ബിരുദാനന്തര ഗവേഷണ കോഴ്‌സുകളുടെ ഘടനയും കാലയാളവും പുനർ നിർണയിച്ചു കഴിഞ്ഞു. തുടക്കമെന്ന നിലയിൽ എംഫിൽ കോഴ്‌സ് കണ്ടം ചെയ്യണമെന്ന യു.ജി.സി ആജ്ഞ സംസ്ഥാനം അംഗീകരിച്ചു. ഒരു പിരീഡ് സമം ഒന്നര മണിക്കൂർ എന്ന പഴയ ഉത്തരവ് റദ്ദാക്കിയപ്പോൾ കോളജുകളിൽ തസ്തിക നഷ്ടം സംഭവിച്ചത് പോലെ സർവകലാശാലകളിൽ ആഴ്ചയിൽ 25 പിരീഡ് നഷ്ടമുണ്ടാകാം. സർവകലാശാലകളിൽ അധ്യാപക ആധിക്യം ചൂണ്ടികാണിക്കാൻ ഓഡിറ്റു വകുപ്പിനു ഒരു കാരണവുമായി . ഒന്നോ രണ്ടോ മൂന്നോ എക്‌സിറ്റ് പോയിന്റുകൾ ഉള്ള മൂന്ന് അല്ലങ്കിൽ നാലു വർഷ കോഴ്‌സുകളാന്ന് സർവകലാശാലകളിൽ ഭാവിയിൽ ലഭ്യമാക്കേണ്ടത്. വിജയകരമായി ഒരു വർഷം കോഴ്‌സ് പൂർത്തിയാക്കി പുറത്തു പോകാൻ ആഗ്രഹിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. രണ്ടു വർഷത്തെ വിജയകരമായ പഠനത്തിനു ഡിപ്ലോമയും. മൂന്നു വർഷ കോഴ്‌സ് പൂർത്തീകരിച്ചവർക്ക് ഡിഗ്രിയും ലഭിക്കും. 4 വർഷ ബിരുദ കോഴ്‌സാണ് പ്രധാന ലക്ഷ്യം. അതിൽ മികവു പുലർത്തുകയും ഗവേഷണ ആഭിമുഖ്യത്തിൽ പ്രൊജക്ട് പൂർത്തിയാക്കുകയും ചെയ്താൽ ആ ബിരുദം ഡിഗ്രി വിത്ത് റിസർച്ച് ആയിരിക്കും''


സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ബിരുദാനന്തര ബിരുദ ഗവേഷണ കോഴ്‌സുകൾ ഒരു വർഷ രണ്ടു വർഷ കോഴ്‌സുകൾ എന്ന രൂപത്തിലോ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പി.ജി എന്ന രീതിയിലോ ക്രമപ്പെടുത്തേണ്ടിവരും. മൂന്നു വർഷ ബിരുദക്കാർക്ക് രണ്ടു വർഷ മാസ്റ്റേഴ്‌സും 4 വർഷ ഗവേഷണമടക്കമുള്ള ബിരുദകാർക്ക് ഏകവർഷ പിജിയും പൂർത്തിയാക്കാനാകും. 3 2 എന്ന ക്രമത്തിൽ 5 വർഷ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഭിക്കും. ആ വലിയ സാധ്യതക്ക് മണ്ണൊരുക്കേണ്ടത് വിശാല അർത്ഥത്തിൽ സർക്കാരും പ്രയോഗിക തലത്തിൽ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ്. അഥവ ബോർഡ് ഓഫ് സ്റ്റഡീസും ഫാക്കൽറ്റിയും അക്കാദമിക്ക് കൗൺസിലും സെനറ്റും സിൻഡിക്കേറ്റും അതിന്റെ പുതിയ രൂപാന്തരങ്ങളും ദീർഘവീക്ഷണത്തോടെ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ ഏതു പ്രതികൂല സാഹചര്യവും വെല്ലുവിളിയായി ഏറ്റെടുക്കാനാകും. സെമസ്റ്റർ സിസ് സ്റ്റവും ക്രഡിറ്റ് സിസ്റ്റവും ചോയിസ് ബെയ്‌സ്ഡ് ക്രഡിറ്റ് സിസ്റ്റവും ഔട്ട് കം ബേസ്ഡ് എജ്യുക്കേഷനും നടപ്പാക്കിയതിലെ വീഴ്ചകളും പിഴവുകളും അനുഭവങ്ങളും പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിൽ നമുക്ക് വഴികാട്ടിയാകട്ടെ.

കാലിക്കറ്റ് സർവകലാശാല പ്രൊഫസറും സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷൻ മുൻ ഡയറക്ടറുമാണ് ലേഖകൻ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  a month ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  a month ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  a month ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago
No Image

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിൽ കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  a month ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  a month ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  a month ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  a month ago