HOME
DETAILS
MAL
കോണ്‍ഗ്രസ് സ്ഥാപകദിനത്തില്‍ സോണിയ ഉയര്‍ത്തിയ പതാക പൊട്ടിവീണു; ക്ഷുഭിതയായി വേദി വിട്ട് അധ്യക്ഷ
backup
December 28 2021 | 06:12 AM
ന്യൂഡല്‍ഹി: 137ാം സ്ഥാപകദിനത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഉയര്‍ത്തിയ പതാക പൊട്ടിവീണു. സോണിയ ഗാന്ധി ഉയര്‍ത്തിയ പതാകയാണ് താഴെ വീണത്.
രാവിലെ 9.45 ന് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പതാക വന്ദനം നടത്തുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്. കൊടിമരത്തില്‍ പതാക ഉയര്‍ത്തുന്നതിനിടെ കയര്‍ വലിച്ചപ്പോള്‍ കെട്ട് പൊട്ടി പതാക താഴെവീഴുകയായിരുന്നു. സേവാദള്‍ പ്രവര്‍ത്തകര്‍ കൊടിമരത്തിന് മുകളില്‍ കയറി പതാക പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ക്ഷുഭിതയായ സോണിയ ഗാന്ധി പതാക ഉയര്‍ത്താതെ തിരിച്ചുപോവുകയും 15 മിനിറ്റിന് ശേഷം തിരിച്ചെത്തി പതാക ഉയര്‍ത്തുകയുമായിരുന്നു.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നോക്കി നില്‍ക്കെയാണ് സംഭവം. ക്രമീകരണങ്ങള്‍ കൃത്യമായി നടത്താത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."