ശശി തരൂരിനെ പിന്തുണച്ച് വി.ഡി സതീശന്; പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയരുത്, നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി
കൊല്ലം: സില്‍വര്‍ലൈന്‍ പദ്ധതിയിലടക്കം ഇടതുസര്‍ക്കാരിനെ പിന്തുണച്ച് പ്രസ്താവന ഇറക്കി വിവാദത്തിലായ കോണ്‍ഗ്രസ് എം.പി ശശി തരൂരിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ശശി തരൂര്‍ യു.ഡി.എഫ്. നിലപാടിനൊപ്പമാണ്. പദ്ധതിയെക്കുറിച്ച് പഠിച്ചിട്ടില്ല എന്നാണ് തരൂര്‍ പറഞ്ഞത്, അല്ലാതെ എതിര്പ്പുണ്ടന്നോ, പിന്തുണയ്ക്കുന്നുണ്ടന്നോ അല്ല. പദ്ധതിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് താന്‍ വിശദമായ ഒരു കത്ത് തരൂരിന് നല്കി. യുഡിഎഫ് എന്തുകൊണ്ടാണ് പദ്ധതിയെ എതിര്‍ക്കുന്നത് എന്ന് ബോധ്യമായെന്ന് തരൂര്‍ ഇന്നലെ മറുപടി കത്തും നല്കി. ഈ നിലപാട് പരസ്യമായി ശശി തരൂര്‍ പറയുമെന്നും സതീശന് കാസര്‍കോട്ട് പറഞ്ഞു
ഇതിനിടെ തരൂരിനെ നിയന്ത്രിക്കണമെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ശശി തരൂരിനെ നിയന്ത്രിക്കേണ്ടത് അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വം ആണ്. ഇക്കാര്യത്തില്‍ നേതൃത്വം ഇടപെടണം. ശശി തരൂര്‍ പാര്‍ട്ടിയെ മറന്നു കൊണ്ട് അഭിപ്രായം പറയാന്‍ പാടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ തരൂര്‍ വീണ്ടും പുകഴ്ത്തിയതന് പിന്നാലെയാണ് ഇരുവരുടേയും പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."