'മോദി സര്‍ക്കാറിന്റെ അടുത്ത ലക്ഷ്യം ക്രിസ്ത്യാനികള്‍'; തുറന്നടിച്ച് ചിദംബരം
ന്യൂഡല്‍ഹി: തങ്ങളുടെ ഭൂരിപക്ഷ അജണ്ട മുന്നോട്ട് കൊണ്ടുപോകാന്‍ മോദി സര്‍ക്കാര്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ വിസമ്മതിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെയും ചിദംബരം ട്വിറ്ററില്‍ രൂക്ഷമായി വിമര്‍ശിച്ചു.
2021 അവസാനിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. മോദി സര്‍ക്കാര്‍ അവരുടെ അടുത്ത ഇരയെ കണ്ടെത്തിയിരിക്കുന്നു. അത് ക്രിസ്ത്യാനികളാണ്.പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിക്ക് ഭാവിയില്‍ വിദേശ സംഭാവനകള്‍ നിഷേധിക്കുന്നതിനേക്കാള്‍ ഞെട്ടിപ്പിക്കുന്ന മറ്റൊന്നില്ല. ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച മദര്‍ തെരേസയുടെ സ്മരണയ്ക്കുള്ള ഏറ്റവും വലിയ അപമാനമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിക്ക് ഭാവിയില്‍ വിദേശ സംഭാവനകള്‍ നിഷേധിക്കുന്നതിനേക്കാള്‍ ഞെട്ടിപ്പിക്കുന്ന മറ്റൊന്നില്ല. ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മദര്‍ തെരേസയുടെ സ്മരണക്കുള്ള ഏറ്റവും വലിയ അപമാനമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
എഫ്.സി.ആര്‍.എ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ യോഗ്യതാ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ഡിസംബര്‍ 25ന് അത് നിരസിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് ചിദംബരത്തിന്റെ ട്വീറ്റ്.
അതേസമയം, മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഒരു അക്കൗണ്ടുപോലും മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ചാരിറ്റി തന്നെയാണ് അക്കൗണ്ട് മരവിക്കാന്‍ ബാങ്കിന് നിര്‍ദേശം നല്‍കിയതെന്നും കേന്ദ്രം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
1950 ഒക്ടോബറിലാണ് മദര്‍ തെരേസ 10 അംഗങ്ങളുമായി മിഷനറീസ് ഓഫ് ചാരിറ്റി ആരംഭിക്കുന്നത്. അനാഥാകള്‍ക്കും കുഷ്ഠരോഗികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ സംഘടന ഇന്ത്യയില്‍ 71 വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യാ സന്ദര്‍ശനത്തിന് പോപ്പിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ച വേളയില്‍തന്നെ കൃസ്ത്യന്‍ സമൂഹത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനിഷ്ട സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."