HOME
DETAILS

സമ്മർദത്തിനു വഴങ്ങി കെ റെയിൽ ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി

  
backup
December 28, 2021 | 9:26 AM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%bc%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%b5%e0%b4%b4%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%b1


തിരൂർ (മലപ്പുറം)
നാടിന് ആവശ്യമായ പദ്ധതികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും അതൊന്നും ഉപേക്ഷിക്കാൻ തയാറല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം ജില്ലാ സമ്മേളനം തിരൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ-റെയിൽ ഉൾപ്പെടെയുള്ള വികസനത്തിനെതിരേ ചിലർ നിലപാട് സ്വീകരിക്കുന്നുണ്ട്. അവരുടെ സമ്മർദത്തിനു വഴങ്ങി പദ്ധതികൾ ഉപേക്ഷിക്കാനാകില്ല. ഇപ്പോഴുള്ളിടത്ത് നിൽക്കലല്ല വികസനം.
നാം കൂടുതൽ മുന്നേറണം. അതുവഴി ഓരോ ആളുകളുടെയും ജീവിതനിലവാരത്തിൽ മാറ്റമുണ്ടാകും. അതിനാണ് വികസനം. അത്തരം സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ജനപിന്തുണ ആവശ്യമാണ്.
ദേശീയപാത വികസനത്തിന്റെ പേരിലും പ്രതിഷേധം നടന്നു. ഭൂമി വിട്ടുകൊടുക്കുന്നവരായിരുന്നില്ല സമരം ചെയ്തത്. നാടിന്റെ വികസനത്തിന് ചില നടപടികൾ ആവശ്യമാണ്. അതിന്റെ പേരിൽ ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ അവരെ സഹായിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്നാണ് സർക്കാർ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ് ലിം ലീഗിനെയും മുഖ്യമന്ത്രി കടന്നാക്രമിച്ചു. വർഗീയ സംഘടനകളുടെ ആശയം ലീഗ് ഏറ്റെടുക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മുമ്പും വർഗീയ സംഘടനകളുമായി ലീഗ് യോജിച്ചു പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, ഭൂരിഭാഗം ലീഗുകാരും സമാധാനം ആഗ്രഹിക്കുന്നവരാണെന്നും അവർ ഇതിനെതിരേ രംഗത്തുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിയുമായും പോപ്പുലർ ഫ്രണ്ടുമായും ലീഗ് നേരത്തെ ധാരണയുണ്ടാക്കിയിരുന്നു. ഇപ്പോൾ അവരുടെ മുദ്രാവാക്യം ലീഗ് ഏറ്റെടുക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പുനരധിവാസം ഉറപ്പാക്കാതെ ഒഴിപ്പിക്കരുത്'; ഹല്‍ദ്വാനിയിലെ അരലക്ഷം പേര്‍ക്ക് ആശ്വാസമായി സുപ്രിംകോടതി വിധി; വീണ്ടും ജയിച്ച് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ നിയമയുദ്ധം

National
  •  9 days ago
No Image

'കൊല്ലടാ' എന്ന് ആക്രോശിച്ച് കഴുത്തിന് ആക്രമിച്ചു; കണ്ണൂരിൽ മന്ത്രിക്കുനേരെ വധശ്രമമെന്ന് എഫ്ഐആർ

Kerala
  •  9 days ago
No Image

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിൽപോയ പ്രതി പിടിയിൽ

Kerala
  •  9 days ago
No Image

കോൺഗ്രസ് ബോർഡ് തകർക്കുന്നത് തടഞ്ഞു; പഞ്ചായത്ത് പ്രസിഡന്റിന് നേരെ ഡിവൈഎഫ്ഐ ആക്രമണമെന്ന് പരാതി

Kerala
  •  9 days ago
No Image

'കേരള സ്റ്റോറി 2' ഉടനെ തിയേറ്ററുകളിലില്ല; ഹരജിക്കാരുടെ വാദം സത്യസന്ധമെന്ന് നിരീക്ഷണം; റിലീസ് വിലക്കി ഹൈക്കോടതി ഉത്തരവ്

Kerala
  •  9 days ago
No Image

ഇസ്റാഈൽ പാർലമെന്റിൽ മോദിക്ക് വൻ സ്വീകരണം; മോദി സുഹൃത്ത് മാത്രമല്ല, സഹോദരനെന്ന് നെതന്യാഹു

International
  •  9 days ago
No Image

എപ്സ്റ്റീനുമായുള്ള ബന്ധം: ഒടുവിൽ കുറ്റസമ്മതവുമായി ബിൽ ഗേറ്റ്സ്; റഷ്യൻ യുവതികളെക്കുറിച്ചും വെളിപ്പെടുത്തൽ

International
  •  9 days ago
No Image

മന്ത്രിയുടെ കഴുത്തിന് ക്ഷതം; എംആർഐ സ്കാനിംഗ് വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Kerala
  •  9 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: മുകേഷിനെ മാറ്റി സി.പി.എം, കൊല്ലം പിടിക്കാൻ പുതുമുഖം; സ്ഥാനാർഥി പട്ടികയ്ക്ക് രൂപമായി

Kerala
  •  9 days ago
No Image

വിനോദിനി അനുഭവിച്ച വേദന കൊതുക് കടിച്ചാലുണ്ടാകില്ല മന്ത്രി'; വീണാ ജോർജിനെതിരെ ആഞ്ഞടിച്ച് ചികിത്സാ പിഴവ് മൂലം കൈ മുറിച്ചു മാറ്റേണ്ടി വന്ന പെൺകുട്ടിയുടെ അമ്മ

Kerala
  •  9 days ago