ഗാന്ധിജിക്കും ന്യൂനപക്ഷങ്ങൾക്കുമെതിരേ വിദ്വേഷ പ്രസംഗവുമായി ആൾദൈവം പ്രകീർത്തനം ഗോഡ്സെക്ക് , സംഭവത്തിൽ ആൾദൈവം കാളിചരൺ മഹാരാജിനെതിരേ കേസെടുത്തു
റായ്പൂർ
ഗാന്ധിജിക്കും ന്യൂനപക്ഷങ്ങൾക്കുമെതിരേ വിദ്വേഷ പ്രസംഗവുമായി ആൾദൈവം കാളിചരൺ മഹാരാജ്.
റായ്പൂരിൽ രണ്ടുദിവസമായി നടന്ന ധർമ സൻസദിലാണ് വിദ്വേഷ പ്രസംഗം നടത്തിയത്. ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ പ്രസംഗത്തിൽ പ്രകീർത്തിക്കുകയും ചെയ്തു. ഗാന്ധി ഇന്ത്യയെ വിഭജിച്ചെന്നായിരുന്നു ആൾദൈവത്തിന്റെ ആക്ഷേപം. ഒപ്പം ഗോഡ്‌സെയ്ക്ക് നന്ദി പറയുകയും ചെയ്തു. അതിനിടെ, മഹാത്മാ ഗാന്ധിക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയ ആൾദൈവം കാളിചരൺ മഹാരാജിനെതിരേ ഛത്തീസ്ഗഡ് പൊലിസ് കേസെടുത്തു. കോൺഗ്രസ് നേതാവ് പ്രമോദ് ദുബെ ത്രിക്രപാറ പൊലിസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഐ.പി.സി സെക്ഷൻ 505 (2), 294 വകുപ്പുകൾപ്രകാരമാണ് കേസെടുത്തത്. കോൺഗ്രസ് നേതാവ് മോഹൻ മക്രവും പൊലിസിൽ പരാതി നൽകിയിരുന്നു. ധർമ സൻസദിൽ കഴിഞ്ഞദിവസം 20 സംഘ്പരിവാർ നേതാക്കൾ പങ്കെടുത്തിരുന്നു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്ന് സൻസദിൽ ഇവർ ആവശ്യമുന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."