HOME
DETAILS
MAL
കൊവിഡ്: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി;സ്‌കൂളുകളും കോളജുകളും അടച്ചിടും
backup
December 28, 2021 | 9:53 AM
ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യെല്ലോ അലേര്‍ട്ടോടു കൂടിയ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഡല്‍ഹി.തുടര്‍ച്ചയായി രണ്ടുദിവസം പോസിറ്റിവിറ്റി 0.5 ശതമാനത്തില്‍ കൂടുതലാകുമ്പോഴാണ് ജി.ആര്‍.എ.പി. ഘട്ടം ഒന്ന് അഥവാ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.
സിനിമാശാലകളും ജിമ്മുകളും അടച്ചിടും, മാളുകളും കടകളും ഒറ്റ-ഇരട്ട അടിസ്ഥാനത്തില്‍ തുറക്കും, രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ രാത്രി കര്‍ഫ്യൂ ഉണ്ടാകും. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറക്കും
കഴിഞ്ഞ ആറുമാസത്തിനിടെ തിങ്കളാഴ്ചയാണ് ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 331 കേസുകളാണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."