മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് മോംഗിയ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെത്തിയാണ് മോംഗിയ പ്രാഥമികാംഗത്വം സ്വീകരിച്ചത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മോംഗിയ ബി.ജെ.പിയില്‍ എത്തിയത്.
കോണ്‍ഗ്രസ് എം.എല്‍.എ ഫത്തെഹ് ബാജ്വ, അകാലിദള്‍ എംഎല്‍എ ഗുര്‍ദേജ് സിങ് ഗുധിയാന, യുനൈറ്റഡ് അകാലിദള്‍ മുന്‍ എംപി രാജ്ദേവ് സിങ് ഖല്‍സ അടക്കമുള്ള പ്രമുഖര്‍ ഇന്ന് ബിജെപി അംഗത്വമെടുത്തിട്ടുണ്ട്.ഇവര്‍ക്കൊപ്പമാണ് മോംഗിയയും ബിജെപിയിലെത്തിയത്.
44കാരനായ ദിനേശ് മോംഗിയ ഛണ്ഡീഗഢിലാണ് ജനിച്ചത്. 2001ല്‍ അരങ്ങേറ്റം കുറിച്ച മോംഗിയ 2007 മെയ് 12ന് ബംഗ്ലാദേശിനെതിരായിട്ടാണ് അദ്ദേഹം ഇന്ത്യക്കായി അവസാന മത്സരം കളിച്ചത്. 1995-96ല്‍ പഞ്ചാബ് ക്രിക്കറ്റ് ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച മോംഗിയ ഇന്ത്യക്കായി 57 ഏകദിനങ്ങളും ഒരു ടി20 മത്സരവും കളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."