68 കാരനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചു; പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ കീഴടങ്ങി
കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ 68 കാരനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലിസില്‍ കീഴടങ്ങി. അമ്പലവയല്‍ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. തങ്ങളുടെ അമ്മയെ ഇയാള്‍ ഉപദ്രവിച്ചതിനാണ് കൊല നടത്തിയതെന്നാണ് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരിക്കുന്നത്. നേരത്തെയും ഇയാള്‍ പെണ്‍കുട്ടികളുടെ മാതാവിനെ ഉപദ്രവിച്ചിരുന്നതായും ഇവര്‍ പറയുന്നു.
മുഹമ്മദിന്റെ വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു ഈ കുടുംബം.
ഇന്ന് ഉച്ചയോടെയാണ് സംഭവം. മുഹമ്മദിനെ പെണ്‍കുട്ടികള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലിസ് പറയുന്നു. വീടിന് സമീപത്തുള്ള പറമ്പില്‍ നിന്നാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം പൊലിസ് കണ്ടെത്തിയത്.
കൊലയ്ക്ക് ശേഷം മാതാവിനൊപ്പമെത്തിയാണ് പെണ്‍കുട്ടികള്‍ പൊലിസില്‍ കീഴടങ്ങിയത്. നാളെ പെണ്‍കുട്ടികളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. വിശദമായ അന്വേഷണത്തിനാണ് പൊലിസ് ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."