HOME
DETAILS

രണ്ടിടത്ത് രണ്ട് റിസള്‍ട്ട്; കൊവിഡ് ടെസ്റ്റിന്റെ പേരില്‍ എയര്‍പോര്‍ട്ടുകളില്‍ നടക്കുന്നത് വിഡ്ഢിത്തങ്ങളും വലിയ ചൂഷണങ്ങളുമെന്ന് അഷ്‌റഫ് താമരശ്ശേരി

  
backup
December 28 2021 | 15:12 PM

covid-rapid-text-issue-kerala-comment-ashraf

തിരുവനന്തപുരം: എയര്‍പോര്‍ട്ടുകളില്‍ കൊവിഡ് ടെസ്റ്റിന്റെ പേരില്‍ നടക്കുന്നത് വലിയ വിഡ്ഢിത്തങ്ങളും ചൂഷണങ്ങളുമാണെന്ന് പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. തിരുവനന്തപുരത്തെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം തിരിച്ചു മടങ്ങാന്‍ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ റാപ്പിഡ് ടെസ്റ്റില്‍ റിസള്‍ട്ടില്‍ കൊവിഡ് പോസറ്റീവ്. ഇതോടെ യാത്ര മുടങ്ങി. എന്നാല്‍ ഉടനെ നെടുമ്പാശ്ശേരിയിലേക്ക് തിരിച്ച് ടെസ്റ്റ് ചെയ്തപ്പോള്‍ റിസള്‍ട്ട് നഗറ്റീവുമായെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിയപ്പോള്‍ എന്റെ കോവിഡ് മാറിയോ എന്നും കേവലം ഏഴു മണിക്കൂര്‍ കൊണ്ട് കോവിഡ് മാറാനുള്ള എന്ത് അത്ഭുത മരുന്നാണ് താന്‍ കഴിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു. നമ്മുടെ സംവിധാനങ്ങള്‍ ഇപ്പോഴും പഴയത് തന്നെയാണ്, അതുപോലെ നമ്മുടെ മനോഭാവവും, ഇത് രണ്ടും മാറിയാലെ സമൂഹം രക്ഷപ്പെടൂ. എന്നും അദ്ദേഹം കുറിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്ന് ആലോചിക്കണം.
ഈ ക്വാളിറ്റിയില്ലാത്ത മെഷീനും വെച്ച് റാപ്പിഡ് ടെസ്റ്റ് ചെയ്യാന്‍ ഇരിക്കുന്ന സ്വകാര്യ കമ്പനികളെ ഒഴിവാക്കണം. എത്രയോ പാവപ്പെട്ട പ്രവാസികളെയാണ് ഇത്തരം പോസറ്റീവ് റിസള്‍ട്ടിന്റെ പേരില്‍ ഇവര്‍ തിരിച്ച് അയക്കുന്നത്.. പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കുറിപ്പില്‍ ആവശ്യപ്പെട്ടു.

അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്

രണ്ട് ദിവസം മുമ്പ് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുവാന്‍ തിരുവനന്തപുരത്ത് വന്നതായിരുന്നു. ചടങ്ങ് കഴിഞ്ഞ് രാത്രി ഇന്നലെ 2.55ന് തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്കുളള Air Arabiaയുടെ വിമാനത്തില്‍ യാത്ര ചെയ്യുവാനുള്ള തയ്യാറെടുപ്പില്‍ 2490 രൂപ അടച്ച് Rapid Test ചെയ്തപ്പോള്‍ Result postive. താങ്കള്‍ക്ക് നിയമപരമായി യാത്ര ചെയ്യുവാന്‍ കഴിയില്ലായെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്, പുറത്തേക്കുള്ള വഴിയും കാണിച്ച് തന്നു.
സമയം നോക്കിയപ്പോള്‍ രാത്രി 11 മണിയായി.24 മണിക്കൂറിന് മുമ്പ് എടുത്ത RTPCR ന്റെ Result ആണെങ്കില്‍ നെഗറ്റീവും. ഒന്നും കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് നോക്കി, ഒരു രക്ഷയുമില്ലാത്ത മറുപടി,ഗള്‍ഫില്‍ പോയി കൊറോണ ഒക്കെ കൊണ്ട് വന്നിട്ട് ഇപ്പോള്‍ ഇവിടെത്തെ മെഷീനാണ് കുഴപ്പം, ഇവിടെ നിന്ന് പൊയ്‌ക്കോ സമയം കളയാതെ എന്ന ദാര്‍ഷ്ഠ്യം കലര്‍ന്ന മറുപടിയും. ടാക്‌സി സ്റ്റാന്‍ഡില്‍ നിന്നും ഞാന്‍ ആലോചിക്കുകയായിരുന്നു.

രണ്ട് മയ്യിത്തുകളാണ് എന്റെ വരവും കാത്ത് മോര്‍ച്ചറിയില്‍ കിടക്കുന്നത്. തീരെ ഒഴിവാക്കുവാന്‍ കഴിയാത്തത് കൊണ്ടാണ് ഈ ചടങ്ങിലേക്ക് വന്നതും. ജീവിച്ചിരിക്കുന്നവരോട് പോലും ഒട്ടും ബഹുമാനമില്ലാത്ത ഉദ്യോഗസ്ഥന്മാരോട് മയ്യിത്തിന്റെ കാര്യം പറഞ്ഞിട്ട് എന്ത് കാര്യം.
ഒരു വഴിയും മുന്നില്‍ കാണുന്നില്ലല്ലോ പടച്ചവനേ എന്ന് ചിന്തിക്കുമ്പോഴാണ് മനസ്സില്‍ ഒരു ആശയം കിട്ടിയത്. നെടുമ്പാശ്ശേരി വഴി ഒന്നുപോയി നോക്കാം എന്ന് കരുതി തിരുവനന്തപുരത്ത് നിന്നും ടാക്‌സിയില്‍ നേരെ നെടുമ്പാശ്ശേരിക്ക് വെച്ച് പിടിച്ചു. രാവിലെ 10.10ന് കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് പോകാന്‍ 413 Air india express ന്റെ ടിക്കറ്റ് online ലൂടെ എടുക്കുകയും ചെയ്തു. വെളുപ്പാന്‍ കാലം 4.45ന് നെടുമ്പാശ്ശേരിയില്‍ എത്തുകയും അവിടെയും 2490 രൂപ അടച്ച് Rapid Test ന് വിധേയമായി.

അരമണിക്കൂര്‍ കഴിഞ്ഞ് Result വന്നപ്പോള്‍ നെഗറ്റീവ്. നോക്കൂ. Trivandrum ത്ത് നിന്ന് കൊച്ചിയിലേക്ക് വന്നപ്പോള്‍ എന്റെ കോവിഡ് മാറിയോ, വെറും,7 മണിക്കൂര്‍ കൊണ്ട് കോവിഡ് മാറാനുളള മരുന്ന് ഞാന്‍ കഴിച്ചോ, പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്. ? നിങ്ങളുടെ സംവിധാനങ്ങള്‍ ഇപ്പോഴും പഴയത് തന്നെയാണ്, അതുപോലെ നിങ്ങളുടെ മനോഭാവവും, ഇത് രണ്ടും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടt. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്ന് ആലോചിക്കണം.
ഈ ക്വാളിറ്റിയില്ലാത്ത മെഷീനും വെച്ച് Rapid Test ചെയ്യാന്‍ ഇരിക്കുന്ന സ്വകാരൃ കമ്പനികളെ നിങ്ങള്‍ ഒഴിവാക്കണം.എത്രയോ പാവപ്പെട്ട പ്രവാസികളാണ് Result postive ആണെന്ന് പറഞ്ഞ് ഇവര്‍ തിരിച്ച് അയക്കുന്നത്. ഇത് മൂലം അവര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ ആര് തിരിച്ച് നല്‍കും.? ഇന്നലെ തന്നെ എനിക്ക് സമയവും പോയത് കൂടാതെ,സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു.അധികാരികള്‍ ഇത്തരം കാരൃങ്ങള്‍ക്ക് നേരെ കണ്ണടക്കരുത്. പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണം.

അഷ്‌റഫ് താമരശ്ശേരി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago