ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടി മരിച്ച സംഭവം; പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി
കൊച്ചി: പറവൂരില്‍ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മരണ കാരണം പൊള്ളലേറ്റത് ആണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ ആയതിനാലാകാം മുറിവുകള്‍ കണ്ടെത്താനാകാത്തത് എന്ന് പൊലീസ് പറഞ്ഞു.
കാണാതായ പെണ്‍കുട്ടി ജിത്തുവിനായി തെരച്ചില്‍ തുടരുകയാണ്. ജിത്തുവിനെ മുമ്പും കാണാതായിട്ടുണ്ട് എന്ന് എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക് പറഞ്ഞു. മുമ്പ് കാണാതായപ്പോള്‍ പൊലീസ് ആണ് ജിത്തുവിനെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കി തിരികെ മാതാപിതാക്കളെ ഏല്‍പ്പിച്ചത്. ജിത്തുവിനെ കണ്ടെത്തി എങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാക്കാനാകൂ.
അതിനുള്ള ശ്രമമാണ് പൊലീസ് ഇപ്പോള്‍ നടത്തുന്നത്. ഇന്നലെയാണ് പറവൂരില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."