വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: സി.ബി.ഐ അന്വേഷണത്തിലും ദുരൂഹത; സമരസമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സി.ബി.ഐ ധാര്‍മിക ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നാരോപിച്ച് പെണ്‍കുട്ടികളുടെ മാതാവ് സിബിഐയ്ക്ക് കത്ത് അയച്ചു. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് കത്തയച്ചത്.
അതേ സമയം സംഭവത്തില്‍ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് സമരസമിതി. കൊലപാതകമെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ സാക്ഷികളും സമരസമിതിയും നല്‍കിയിട്ടും സി.ബി.ഐ പരിഗണിച്ചിട്ടില്ല. ഇങ്ങനെയൊരു പ്രഹസനാന്വേഷണത്തിന് എന്തിനാണ് സി.ബി.ഐ ഒരുങ്ങിയതെന്നു മനസിലാകുന്നില്ല.
പെണ്‍കുട്ടികളുടേത് കൊലപാതകമെന്ന് മൊഴി നല്‍കിയിട്ടും മുഖവിലയ്‌ക്കെടുത്തില്ല. ധൃതിപിടിച്ച് കുറ്റപത്രം നല്‍കിയതില്‍ ദുരൂഹത നിലനില്‍ക്കുന്നതായും കത്തില്‍ പറയുന്നു.
തന്റെയും ഭര്‍ത്താവിന്റെയും സാക്ഷികളുടെയും നുണപരിശോധന നടത്തണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അന്തിമ കുറ്റപത്രത്തിന് മുമ്പ് തന്നെയും ഭര്‍ത്താവിനെയും കേള്‍ക്കാന്‍ സിബിഐയ്ക്ക് ധാര്‍മിക ബാധ്യതയുണ്ടെന്നും കത്തില്‍ പറയുന്നു. സിബിഐ ഡിവൈഎസ്പി ടി പി അനന്തകൃഷ്ണനാണ് പെണ്‍കുട്ടികളുടെ അമ്മ കത്ത് അയച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."