HOME
DETAILS

കൊല നടത്തിയത് തങ്ങള്‍ തന്നെയെന്ന് പെണ്‍കുട്ടികള്‍; അമ്മയെ കടന്നുപിടിച്ചു; രക്ഷകന്‍ ശിക്ഷകനായപ്പോള്‍ ഗത്യന്തരമില്ലാതെ കൊല്ലേണ്ടിവന്നു; കഥയുടെ ക്ലൈമാക്‌സ് വിശ്വസിക്കാനാകാതെ നാട്ടുകാര്‍

  
backup
December 29, 2021 | 2:02 PM

the-girls-claimed-to-have-committed-the-murder-themselves-the-mother-was-overwhelmed

കല്‍പ്പറ്റ: അമ്പലവയലിലെ കൊലപാതകം നടത്തിയത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ തന്നെയെന്ന് ഉറപ്പിച്ച് പൊലിസ്. മാതാവിനെ കടന്നു പിടിക്കുന്നത് കണ്ടത് സഹിക്കാനാവാതെയാണ് മുഹമ്മദിനെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കി. കോടാലി കൊണ്ടാണ് കൊല നടത്തിയത്. മുറിച്ചു മാറ്റിയ കാല്‍ സ്‌കൂള്‍ ബാഗിലാണ് ഉപേക്ഷിച്ചത്. പെണ്‍കുട്ടികള്‍ പൊലിസിനോട് ഏറ്റു പറഞ്ഞു. സഹോദരനെ വീട്ടില്‍ നിന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചതായാണ് സൂചന.
അതേ സമയം പെണ്‍കുട്ടികളെക്കൊണ്ട് മാത്രം ഈ കൃത്യം ചെയ്യാന്‍ കഴിയില്ലെന്നും ബാഹ്യ ഇടപെടലുണ്ടെന്നും ആരോപിച്ച് മുഹമ്മദിന്റെ ഭാര്യ രംഗത്തെത്തി. പെണ്‍കുട്ടികളുടെ പിതാവും മുഹമ്മദുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തന്റെ ആങ്ങളയും പെണ്‍കുട്ടികളുടെ പിതാവുമായ സുബൈറിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും പെണ്‍കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നുവെന്നുമാണ് മുഹമ്മദിന്റെ ഭാര്യ പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഈ കൊല നടത്താനാകില്ല. തന്റെ സഹോദരനും മകനുമാണ് കൊന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

പിതാവ് ഉപേഷിച്ചു പോയ ശേഷം ഇവരുടെ സംരക്ഷണം ഏറ്റെടുത്തിരുന്നത് ബന്ധുവായ മുഹമ്മദായിരുന്നു. എന്നാല്‍ രക്ഷകന്‍ തന്നെ ശിക്ഷകനായപ്പോഴാണ് തങ്ങള്‍ക്ക് ഗത്യന്തരമില്ലാതെ കൃത്യം നടത്തേണ്ടി വന്നതെന്നും പെണ്‍കുട്ടികള്‍ പറയുന്നു.

പത്തിലും പ്ലസ് വണിനും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളാണ് കൃത്യത്തിനു പിന്നിലെന്നാണ് പൊലിസ് പറയുന്നത്. ഇന്നലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെ മുഹമ്മദ് പെണ്‍കുട്ടികളുടെ മാതാവിനെ കടന്നു പിടിക്കുകയായിരുന്നെന്ന് അന്വേഷണ സംഘം പറയുന്നു.
നിലവിളി കേട്ടെത്തിയ കുട്ടികള്‍ സമീപത്തുണ്ടായിരുന്ന കോടാലി കൊണ്ട് മുഹമ്മദിന്റെ തലക്കടിച്ചു. മരിച്ചെന്നറിഞ്ഞതോടെ മൃതദേഹം ഒളിപ്പിക്കാനുള്ള വെപ്രാളത്തിലായിരുന്നു. അതുകൊണ്ട് കത്തി ഉപയോഗിച്ച് വലതു കാല്‍ മുട്ടിനു താഴെ മുറിച്ചു മാറ്റി. ശരീരത്തിന്റെ ബാക്കി ഭാഗം ചാക്കിലാക്കി വീടിനടുത്ത പൊട്ടക്കിണറ്റില്‍ തള്ളി. മൃതദേഹം ചാക്കിലാക്കാന്‍ പെണ്‍കുട്ടികളുടെ മാതാവും സഹായിച്ചു. ശേഷം മറ്റൊരിടത്ത് താമസിക്കുന്ന പിതാവിനെ വിവരം അറിയിച്ചു. തുടര്‍ന്നാണ് പൊലിസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റു പറഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.സി.ടിവി ദൃശ്യം തെളിവായി; വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ പ്രതി പിടിയില്‍

Kerala
  •  11 days ago
No Image

'കേരള'യല്ല, ഇനി കേരളം; സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്രം;  'സേവാ തീര്‍ത്ഥി'ല്‍ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും

Kerala
  •  11 days ago
No Image

തഹാവൂര്‍ റാണയുടെ പൗരത്വം റദ്ദാക്കാന്‍ കാനഡ

International
  •  11 days ago
No Image

പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; മോട്ടിവേഷന്‍ സ്പീക്കറായ മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Kerala
  •  11 days ago
No Image

കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; ' ദ കേരള സ്‌റ്റോറി 2' കാണാന്‍ ഹൈക്കോടതി 

Kerala
  •  11 days ago
No Image

എട്ട് ലക്ഷം ലോണെടുത്തു, കടം വാങ്ങി; വിദഗ്ധ ചികിത്സക്കായുള്ള യാത്ര തുടങ്ങും മുന്‍പേ അവസാനിച്ചു, ജാര്‍ഖണ്ഡ് എയര്‍ ആംബുലന്‍സ് ദുരന്തത്തില്‍ തീരാവേദനയുമായി സഞ്ജയിന്റെ കുടുംബം   

National
  •  11 days ago
No Image

യുപിയിൽ കൊട്ടിഘോഷിച്ച് ഉദ്‌ഘാടനം ചെയ്ത വിമാനത്താവളങ്ങളിൽ ഏഴിൽ ആറും പൂട്ടിക്കെട്ടി; വെള്ളത്തിലായത് കോടികൾ

National
  •  11 days ago
No Image

നവകേരള സര്‍വേയില്‍ എന്താണ് അപാകതയെന്ന് സുപ്രിംകോടതി; ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ, സര്‍ക്കാരിന് ആശ്വാസം

Kerala
  •  11 days ago
No Image

വലിയങ്ങാടി അപകടം: കെട്ടിടം അപകടാവസ്ഥയിലെന്ന റിപ്പോര്‍ട്ട് കോര്‍പറേഷന്‍ അവഗണിച്ചു; പഴക്കം ചെന്ന കെട്ടിടങ്ങള്‍ ഇനിയുമേറെ...

Kerala
  •  11 days ago
No Image

"ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?" സ്വർണക്കൊള്ളക്കേസിൽ രൂക്ഷമായി പ്രതികരിച്ച് സുപ്രിം കോടതി

Kerala
  •  11 days ago