HOME
DETAILS
MAL
ശബരിമലയെയും ശിവഗിരിയെയും രാത്രി നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി
backup
December 29, 2021 | 4:01 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ രാത്രി നിയന്ത്രണങ്ങളില്‍ നിന്ന് ശബരിമലയെയും ശിവഗിരിയെയും ഒഴിവാക്കി.
പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ കലക്ടര്‍മാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് രാത്രി നിയന്ത്രണങ്ങളില്‍ നിന്ന് ശബരിമലയെയും ശിവഗിരിയെയും ഒഴിവാക്കാന്‍ ദുരന്തനിവാരണ വകുപ്പ് തീരുമാനമെടുത്തത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ രാത്രി പുറത്തിറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."