കൈക്കൂലി കുരുക്കില്‍ ഈ വര്‍ഷം വിലങ്ങുവീണത് 34 ഉദ്യോഗസ്ഥര്‍ക്ക്; കൂടുതല്‍ പേര്‍ റവന്യൂ വകുപ്പില്‍ നിന്ന്
തിരുവനന്തപുരം: കൈക്കൂലി കുരുക്കില്‍ ഈ വര്‍ഷം വിലങ്ങുവീണത് 34 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൈകളില്‍. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരാണ് കൂടുതലും കൈക്കൂലിയുമായി അകത്തായത്. റവന്യൂവകുപ്പിലെ ഒന്‍പത് ഉദ്യോഗസ്ഥരും, തദ്ദേശ വകുപ്പിലെ എട്ട് ഉദ്യോഗസ്ഥരും വനം വകുപ്പിലെ നാലു ഉദ്യോഗസ്ഥരും പൊലിസില്‍ നിന്നുള്ള മൂന്ന് പേരും വിവിധ വകുപ്പുകളിലെ ഓരോ ഉദ്യോഗസ്ഥരുമാണ് പിടിയിലായത്. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ പ്യൂണ്‍ വരെയുണ്ട് കൂട്ടത്തില്‍.
കഴിഞ്ഞ വര്‍ഷം 24 ഉദ്യോഗസ്ഥരായിരുന്നു പിടിയിലായതെങ്കില്‍ ഇത്തവണ പത്തുപേരുടെ എണ്ണം കൂടി. പി.ആര്‍.ഡിയിലെ ഓഡിയോ വീഡിയോ ഓഫിസര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, വെറ്റിനറി ഡോക്ടര്‍, വാട്ടര്‍ അതോററ്റി എക്‌സ്യൂട്ടീവ് എഞ്ചിനിയര്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എന്നിങ്ങനെ വന്‍ തുക ശമ്പളം വാങ്ങുന്നവരാണ് കൈക്കൂലി വാങ്ങുന്നതിനിടെ കുടുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."