കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു
ന്യൂഡല്‍ഹി: കശ്മീരില്‍ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു. അനന്ത് നാഗിലും കുല്‍ഗാമിലും നടന്ന വെടിവെയ്പ്പിലാണ് ഭീകരരെ വധിച്ചത്. രണ്ട് പാകിസ്ഥാന്‍ ഭീകരരടക്കം ആറ് പേരാണ് കൊല്ലപ്പെട്ടത്.
ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് ഭീകരരെന്നും ഇവരെ തുരത്താനുള്ള ഓപറേഷന്‍ വലിയ വിജയമാണെന്നും കശ്മീരിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലിസ് വിജയ് കുമാര്‍ പറഞ്ഞു. തെക്കന്‍ കശ്മീരിലെ രണ്ട് ജില്ലകളില്‍ പ്രത്യേക ഭീകരവിരുദ്ധ ഓപറേഷനുകള്‍ ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
അനന്ത്‌നാഗിലെ നൗഗാം മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലിസുകാരന് പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അനന്ത്‌നാഗ് ഏറ്റുമുട്ടലിന് തൊട്ടുപിന്നാലെ, കുല്‍ഗാം ജില്ലയിലെ മിര്‍ഹാമ ഗ്രാമത്തില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഓപറേഷനിടെ ഭീകരവാദികള്‍ സുരക്ഷാസേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."