HOME
DETAILS

ചിലര്‍ എഴുതിയ കഥയ്ക്കനുസരിച്ച് അഭിനയിക്കാനില്ല; പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടേയെന്നും രാജേന്ദ്രന്‍

  
backup
December 30, 2021 | 3:57 AM

kerala-s-rajendran-responce-news123-2021

ഇടുക്കി: തന്നെ പുറത്താക്കുകയാണെങ്കില്‍ പാര്‍ട്ടി പുറത്താക്കട്ടേ എന്ന് ദേവികുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ്.രാജേന്ദ്രന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഇടുക്കി ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മെമ്പര്‍ഷിപ്പ് ഒഴിവാക്കാന്‍ പാര്‍ട്ടിക്ക് അധികാരമില്ലെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയില്ലെന്ന പ്രചാരണം തെറ്റാണെന്നും ചൂണ്ടിക്കാട്ടി. ചിലര്‍എഴുതിയ കഥയ്ക്ക് അനുസരിച്ച് അഭിനയിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്തെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയാണ് ജില്ലാകമ്മിറ്റി നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനാണ് ശുപാര്‍ശ. സംസ്ഥാന സമിതിക്കാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. അന്തിമ തീരുമാനം സംസ്ഥാന സമിതി കൈക്കൊള്ളും.

ആരോപണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനാണെന്ന് നേരത്തെ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി പാര്‍ട്ടിയില്‍ നിന്ന് അകലം പാലിച്ചുവരികയാണ് രാജേന്ദ്രന്‍. പാര്‍ട്ടി പരിപാടികളിലോ സമ്മേളനങ്ങളിലോ പങ്കെടുത്തിരുന്നില്ല. ജില്ലാ സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിന് മറുപടിയും നല്‍കിയിരുന്നില്ല. ഇതാണ് രാജേന്ദ്രനെതിരെയുള്ള നടപടിക്ക് ആക്കംകൂട്ടിയത്.

ദേവികുളം എംഎല്‍എ എ.രാജയെ തോല്‍പ്പിക്കാന്‍ നോക്കിയെന്ന ആരോപണത്തില്‍ പ്രധാനപ്പെട്ട ഏരിയാ കമ്മിറ്റികളെല്ലാം രാജേന്ദ്രനെതിരെ അന്വേഷണ കമ്മീഷന് തെളിവ് നല്‍കിയിരുന്നു. രാജേന്ദ്രന്‍ പാര്‍ട്ടിയുമായി സഹകരിക്കാത്തതിലും മാധ്യമങ്ങളിലൂടെ പ്രസ്താവനകള്‍ നടത്തുന്നതിലും എം.എം.മണി അടക്കമുള്ളവര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.

ജനുവരി മൂന്നിന് നടക്കുന്ന ഇടുക്കി ജില്ലാ സമ്മേളനത്തിന് മുന്നോടിയായി രാജേന്ദ്രനെതിരായ നടപടിയില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള വിപണിയിലെ അനിശ്ചിതത്വം; യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിക്കാൻ സാധ്യത

uae
  •  7 days ago
No Image

'ഒരു കോടിയിലധികം പേരുടെ വിവരങ്ങള്‍ ചോര്‍ന്നു, നടന്നത് ഡേറ്റ മോഷണം'; കൂടുതല്‍ രേഖകളുമായി ചെന്നിത്തല

Kerala
  •  7 days ago
No Image

ഡല്‍ഹി മദ്യനയക്കേസ്: കെജ്‌രിവാളും സിസോദിയയും കുറ്റവിമുക്തര്‍; സി.ബി.ഐയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം

Kerala
  •  7 days ago
No Image

'രഹസ്യ ഓപറേഷനില്‍' ചേര്‍ന്നാല്‍ വിചാരണ ഒഴിവാക്കിത്തരാം; വാഗ്ദാനവുമായി ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ സമീപിച്ചെന്ന് ഐ.എസ്. കേസ് പ്രതി; എന്‍.ഐ.എാേട് വിശദീകരണം തേടി കോടതി

National
  •  7 days ago
No Image

'പ്രസംഗങ്ങളിൽ വിഘടനവാദ പ്രവണത'; ഹിമന്ത ബിശ്വ ശർമയ്ക്ക് ഗുവാഹതി ഹൈക്കോടതിയുടെ നോട്ടീസ്

National
  •  7 days ago
No Image

40 വർഷമായി പള്ളിയിൽ ഇഫ്താറൊരുക്കി ഒരു ക്ഷേത്ര ട്രസ്റ്റ്; ചെന്നൈയിൽ നിന്നൊരു മതസൗഹാർദ്ദ കാഴ്ച

National
  •  7 days ago
No Image

അവധി കഴിഞ്ഞു ദുബൈയിലേക്ക് മടങ്ങാനിരിക്കെ തലശ്ശേരി സ്വദേശി കുഴഞ്ഞു വീണു മരിച്ചു

obituary
  •  7 days ago
No Image

പിണറായി വിജയന്‍ മത്സരിക്കുമോ? തീരുമാനം ഇന്നറിയാം, നിര്‍ണായക പി.ബി യോഗം ഡല്‍ഹിയില്‍

Kerala
  •  7 days ago
No Image

റമദാൻ സമ്മാനങ്ങളുമായി ബോട്ടിം; പ്രവാസികൾക്ക് വൻ ക്യാഷ്ബാക്ക് ഓഫറുകൾ | Botim Ramadan Rewards

Economy
  •  7 days ago
No Image

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ്; ഒപിഎസ് ഇനി സ്റ്റാലിനൊപ്പം; പാർട്ടി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം

latest
  •  7 days ago