HOME
DETAILS

അധികഭൂമി തിരിച്ചുപിടിക്കൽ: പി.വി അൻവർ ഇന്ന് രേഖകൾ ഹാജരാക്കണം

  
backup
December 30, 2021 | 4:49 AM

946523546-1


കോഴിക്കോട്
ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് സ്വന്തമാക്കിയ അധികഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി കൈവശമുള്ള രേഖകൾ ഇന്ന് ഹാജരാക്കാൻ പി.വി അൻവർ എം.എൽ.എക്ക് നോട്ടിസ്. അൻവറിന്റെയും കുടുംബത്തിന്റെയും പേരിലുള്ള മുഴുവൻ ഭൂമിയുടെയും രേഖകൾ സഹിതം രാവിലെ 11ന് കോഴിക്കോട് കലക്ടറേറ്റിൽ താമരശേരി ലാൻഡ് ബോർഡ് ചെയർമാനായ എൽ.എ ഡെപ്യൂട്ടി കലക്ടർക്ക് മുമ്പാകെ ഹാജരാകാനാണ് നോട്ടിസ്.


ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അൻവർ എം.എൽ.എയും കുടുംബവും കൈവശം വയ്ക്കുന്ന പരിധിയിൽ കവിഞ്ഞ ഭൂമി ആറു മാസത്തിനകം തിരിച്ചുപിടിക്കണമെന്ന കഴിഞ്ഞ മാർച്ച് 24ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് നൽകിയത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാൻ കോഴിക്കോട് എൽ.എ ഡെപ്യൂട്ടി കലക്ടർ പി. അൻവർ സാദത്ത്, താമരശേരി താലൂക്ക് അഡിഷണൽ തഹസിൽദാർ (എൽ.ആർ) കെ. ബലരാജൻ എന്നിവർക്കെതിരേ നടപടിയെടുക്കാൻ കോടതിയലക്ഷ്യ ഹർജി വന്നപ്പോഴാണ് എം.എൽ.എക്ക് നോട്ടിസ് അയക്കാനെങ്കിലും ലാൻഡ് ബോർഡ് തയാറായത്. പരാതിക്കാരനോടും രാവിലെ 12ന് രേഖകൾ സഹിതം ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.


മലപ്പുറം, കോഴിക്കോട് കലക്ടർമാർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടുകളിൽ പി.വി അൻവറും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള ഭൂപരിഷ്‌കരണ നിയമം 1963 സെക്ഷൻ 87 (1) പ്രകാരം അൻവറിനെതിരേ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ 2017 ജൂലൈ 19ന് സംസ്ഥാന ലാൻഡ് ബോർഡ്, താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാന് ഉത്തരവ് നൽകി. ഉത്തരവിറങ്ങി നാലു വർഷം കഴിഞ്ഞിട്ടും എം.എൽ.എക്കെതിരേ കേസെടുത്തിരുന്നില്ല.
നിയമസഭ പാസാക്കിയ ഭൂപരിഷ്‌കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ പരമാവധി കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറാണ്. എന്നാൽ, 2011ൽ ഏറനാട് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ 228.45 ഏക്കർ ഭൂമി കൈവശം വയ്ക്കുന്നതായാണ് തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയത്.


2014ൽ വയനാട്ടിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോൾ ഇത് 206.96 ഏക്കറും 2016ൽ സി.പി.എം സ്വതന്ത്രനായി നിലമ്പൂരിൽനിന്ന് മത്സരിച്ചപ്പോൾ 207.84 ഏക്കർ ഭൂമിയുമായി മാറി. അൻവർ എം.എൽ.എയുടെ അധികഭൂമി തിരിച്ചുപിടിക്കാത്തതിന് ലാൻഡ് ബോർഡ് ചെയർമാനെതിരായ കോടതിയലക്ഷ്യ കേസ് ജനുവരി നാലിന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് എം.എൽ.എയോട് ഭൂമി രേഖകളുമായി ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ച് ഖത്തർ

qatar
  •  16 minutes ago
No Image

കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

National
  •  23 minutes ago
No Image

താളൂരിൽ സ്ഥാപിച്ച സ്വാഗത ബോർഡ് തമിഴ്‌നാട്ടിലെന്ന് നാം തമിഴർ പാർട്ടി; അതിർത്തിയിൽ സംഘർഷാവസ്ഥ

Kerala
  •  42 minutes ago
No Image

പ്രതിസന്ധികൾക്കിടയിലും പതറാതെ യുഎഇ; ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ഭരണാധികാരികളുടെ 'അപ്രതീക്ഷിത' സന്ദർശനങ്ങൾ

uae
  •  44 minutes ago
No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  an hour ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  2 hours ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  2 hours ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  2 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  2 hours ago
No Image

നാലേ നാല് മത്സരം, റൺവേട്ടയിൽ കുതിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!

Cricket
  •  3 hours ago