HOME
DETAILS
MAL
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ക്യാംപില്‍ പരിശോധന നടത്തി
backup
August 29 2016 | 18:08 PM
നെടുമ്പാശ്ശേരി: ഹജ്ജ് ക്യാംപിലെ ആരോഗ്യ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എന്‍.എ.കുട്ടപ്പന്റെ നേതൃത്വത്തില്‍ ക്യാംപില്‍ പരിശോധന നടത്തി.
ക്യാന്റീന്,ടോയ്ലറ്റ്,മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ സ്ഥലങ്ങളിലേ സൗകര്യങ്ങള്‍ വിലയിരുത്തി.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി.
ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍.എസ്.റഷീദ്,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.എം.ബഷീര്‍,ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.ഐ.സിറാജ്,എസ്,മുഹമ്മദ് ഹാഷിം,കെ.എം.അഷ്റഫ് എന്നിവരും ഡി.എം.ഒയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."