HOME
DETAILS
MAL
രാജ്യത്തെ ഒമിക്രോണ്‍ 1270 ആയി; മുംബൈയില്‍ മാത്രം 198 കേസുകള്‍
backup
December 31 2021 | 04:12 AM
മുംബൈ: രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 1270 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ നഗരത്തില്‍ മാത്രം 198 പുതിയ കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ തുടക്കക്കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായിരുന്നത് മഹാരാഷ്ട്രയില്‍ ആണ്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണും ഏറ്റവും കൂടുതല്‍ പടര്‍ന്നുപിടിക്കുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,368 പുതിയ കൊറോണ വൈറസ് ബാധ കേസുകളാണ് മുംബൈയില്‍ രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാനത്തെ കൊവിഡ് ടാസ്ക് ഫോഴ്സിനെ കണ്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ഇവിടെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."