പുതുവര്‍ഷത്തില്‍ പ്രതീക്ഷയുടെ ചിറകടിക്ക് കാതോര്‍ത്ത് കരിപ്പൂര്‍
കൊണ്ടോട്ടി; പുതുവര്‍ഷത്തില്‍ പ്രതീക്ഷയുടെ ചിറകടിക്ക് കാതോര്‍ത്ത് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. വലിയ വിമാനങ്ങള്‍ക്കൊപ്പം ഹജ്ജ് സര്‍വിസിനും കരിപ്പൂരില്‍ നിന്ന് ടേക്ക് ഓഫിന് അവസരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളും തീര്‍ഥാടകരുമടക്കമുള്ള വലിയൊരു വിഭാഗം. 2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാന അപകടത്തെ തുടര്‍ന്നാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി റദ്ദാക്കിയത്.പിന്നീട് വിമാന അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിനായി കാത്തിരിപ്പായിരുന്നു. .അപകട റിപ്പോര്‍ട്ട് കഴിഞ്ഞ ഓഗസ്റ്റ് 13ന് പുറത്ത് വിട്ടെങ്കിലും വലിയ വിമാനങ്ങളുടെ വിലക്ക് ഇതുവരെ നീക്കിയിട്ടില്ല.
കരിപ്പൂരില്‍ ഡി.ജി.സി.എ നടത്തിയ ഏറ്റവും അവസാന പരിശോധനയിലും വലിയ വിമാനങ്ങള്‍ക്ക് തടസമില്ലെന്നുള്ള സൂചനയാണ് നല്‍കുന്നത്.പുതുവര്‍ഷത്തില്‍ അനുമതി ലഭിച്ചാല്‍ സഊദി എയര്‍ലെന്‍സ് അടക്കമുള്ള വിമാന കമ്പനികള്‍ക്ക് സര്‍വിസിനെത്താനാകും.കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റും കരിപ്പൂരില്‍ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയാണുള്ളത്. നിലവില്‍ നെടുമ്പാശ്ശേരിയാണ് പരിഗണിച്ചിരിക്കുന്നത്.വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചാല്‍ ഹജ്ജ് സര്‍വിസ് പുനരാരംഭിക്കാനാകും. കരിപ്പൂരില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ പശ്ചിമപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വിസ് നടത്താന്‍ പുതിയ വിമാന കമ്പനികള്‍ രംഗത്തുണ്ട്.എന്നാല്‍ ഇവക്ക് അനുമതി ലഭിച്ചിട്ടില്ല.കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്നതോടെ സര്‍വിസുകള്‍ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍.അതേ സമയം സംസ്ഥാനത്തെ ഏക പൊതുമേഖല വിമാനത്താവളമായ കരിപ്പൂരിനെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.ഇതിനെതിരേയും പ്രതിഷേധമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."