സര്‍ക്കാറിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല
തിരുവന്തപുരം: സര്‍ക്കാറിനോട് ആറ് ചോദ്യങ്ങളുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കം ഗൗരവമുള്ളതാണെന്നും ഗവര്‍ണറുടെ പ്രസ്താവന തെളിയിക്കുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നല്‍കുന്നത് തടഞ്ഞോയെന്നതടക്കം ആറു ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.
എല്ലാ സ്ഥാനങ്ങളിലും ബന്ധുക്കളേയും സ്വന്തക്കാരേയും നിയമിക്കാനുള്ള നീക്കങ്ങളാണ് സി.പി.എം നടത്തുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. അങ്ങിനെ നിയമനം നടത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്നതും പരിശോധിച്ചാല്‍ അറിയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങള്‍:
1. ഇന്ത്യന്‍ പ്രസിഡന്റിന് ഓണററി ഡി ലിറ്റ് നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നോ? എങ്കില്‍ എന്നാണ് ?
2. ഈ നിര്‍ദ്ദേശം സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് കേരള സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ നിരാകരിച്ചിരുന്നോ?
3. വൈസ് ചാന്‍സിലര്‍, ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം സിന്റിക്കേറ്റിന്റെ പരിഗണനക്ക് വയ്ക്കുന്നതിന് പകരം സര്‍ക്കാരിന്റെ അഭിപ്രായം തേടിയോ? എങ്കില്‍ അത് ഏത് നിയമത്തിന്റെ പിന്‍ബലത്തില്‍?
4. ഇത്തരത്തില്‍ ഡി ലിറ്റ് നല്‍കുന്ന വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമുണ്ടോ?
5. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ കാലടി സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍, അദ്ദേഹത്തിന്റെ കാലാവധി തീരും മുന്‍പ് മൂന്ന് പേര്‍ക്ക് ഓണററി ഡി ലിറ്റ് നല്‍കാനുള്ള തീരുമാനം ഗവര്‍ണ്ണറുടെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നോ? എങ്കില്‍ എന്നാണ് പട്ടിക സമര്‍പ്പിച്ചത്? ആരുടെയൊക്കെ പേരാണ് പട്ടികയിലുള്ളത്?
6. ഈ പട്ടികക്ക് ഇനിയും ഗവര്‍ണ്ണറുടെ സമ്മതം കിട്ടാത്തതിന്റെ കാരണം സര്‍വകലാശാലക്ക് ബോധ്യമായിട്ടുണ്ടോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."