യു.എസില്‍ കൊവിഡ് വ്യാപനം രൂക്ഷം; ഒമിക്രോണ്‍ കേസുകളും കൂടുന്നു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞദിവസം 5,80,000 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. വരും ദിവസങ്ങളില്‍ ഒമിക്രോണ്‍ വ്യാപനവും ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഡിസംബര്‍ 22 മുതല്‍ 28 വരെയുള്ള ആഴ്ചയില്‍ ശരാശരി 378 കുട്ടികളാണ് പ്രതിദിനം കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കുന്നത്. മുന്‍പത്തെ ആഴ്ചയെ അപേക്ഷിച്ച് 17 വയസിന് താഴെയുള്ള കുട്ടികള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതില്‍ 66 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷ്യന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സെപ്തംബറിന്റെ തുടക്കത്തിലായിരുന്നു ഇതിന് മുന്‍പ് ഇത്തരത്തിലുള്ള ഒരു സാഹചര്യം നേരിടേണ്ടി വന്നത്. അന്ന് ശരാശരി 342 കുട്ടികളെയാണ് പ്രതിദിനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന മുഴുവന്‍ ആളുകളിലും ചെറിയ ശതമാനം മാത്രമാണ് കുട്ടികള്‍ എന്നതാണ് ആശ്വാസം നല്‍കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രതിദിനം ശരാശരി 10,200 പേരാണ് ആശുപത്രിയില്‍ പ്രവേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."