പനിയും തൊണ്ടവേദനയുമുള്ളവര്‍ കൊവിഡ് രോഗികള്‍; കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്രം, പരിശോധനകളുടെ എണ്ണം കൂട്ടണം
ന്യുഡല്‍ഹി: കൊവിഡും ഒമിക്രോണും ഭീതി വിതക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. സംസ്ഥാനങ്ങള്‍ക്ക് പരിശോധനയുടെ എണ്ണം കൂട്ടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടുതല്‍ റാപ്പിഡ് പരിശോധനാ ബൂത്തുകള്‍ തുറക്കണം. കൊവിഡ് രോഗ ലക്ഷണങ്ങളുള്ളവരേ രോഗികളായി കണക്കാക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. അവര്‍ നെഗറ്റീവാകുന്നതുവരേ ചികിത്സയില്‍ തുടരണം.
പനിയും തൊണ്ടവേദയനുമുള്ളവരെ കൊവിഡ് രോഗികളായി പരിഗണിച്ച് അവര്‍ക്ക് ചികിത്സ നല്‍കണം. ഹോം ടെസ്റ്റുകളുടെ ഉപയോഗം വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും ഉത്തര്‍പ്രദേശിലുമാണ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 8.067 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1766 പേര്‍ കോവിഡ് മുക്തരായി. എട്ടു പേര്‍ മരിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ സജീവരോഗികളുടെ എണ്ണം 24,509 ആയി.
പശ്ചിമബംഗാളില്‍ ഇന്ന് മാത്രം 3451പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1510 പേര്‍ രോഗമുക്തരായപ്പോള്‍ ഏഴ് പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 19,764 ആയി.
കേരളത്തിലും 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. അതിവേഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ ഓരോരുത്തരും അതീവ ജാഗ്രത പാലിക്കണമെന്നു ആരോഗ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."