താല്‍ക്കാലികമെങ്കിലും കേരളത്തില്‍ സര്‍ക്കാര്‍ ജോലി; നാളികേര കേന്ദ്രത്തില്‍ ഓഫീസര്‍ ഒഴിവ്; ഇന്റര്‍വ്യൂ 22ന്
കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബലരാമപുരം, കട്ടച്ചല്‍ക്കുഴി നാളികേര ഗവേഷണ കേന്ദ്രത്തില്‍ താല്‍ക്കാലിക ജോലി. ഫാം ഓഫീസര്‍ ഗ്രേഡ് II പോസ്റ്റിലേക്ക് ഇന്റര്‍വ്യൂ വഴിയാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ പരിശോധിച്ച് ഏപ്രില്‍ 22ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
തസ്തിക & ഒഴിവ്
നാളികേര ഗവേഷണ കേന്ദ്രം, കട്ടച്ചല്‍ക്കുഴിയില്‍- ഫാം ഓഫീസര്‍ ഗ്രേഡ് II റിക്രൂട്ട്‌മെന്റ്. ആകെ 2 ഒഴിവുകളാണുള്ളത്.
പ്രായപരിധി
36 വയസ് വരെയാണ് ഉയര്‍ന്ന പ്രായപരിധി.
വിദ്യാഭ്യാസ യോഗ്യത
* ബി.എസ്.സി അഗ്രികള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍- കെ.എ.യു അംഗീകൃതം.
* സര്‍വകലാശാല/ സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍/ ഐ.സി.എ.ആര്‍ സ്ഥാപനങ്ങളിലെ ഫാമുകളിലെ പ്രവൃത്തി പരിചയം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം വേതന നിരക്കില്‍ 955 രൂപ ലഭിക്കും. (പ്രതിമാസം പരമാവധി 25,785 രൂപ).
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
* നിയമനം പൂര്‍ണ്ണമായും താല്‍ക്കാലിക, ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും.
* നിയമനം ലഭിക്കുന്ന വ്യക്തിയുടെ സേവനം തൃപ്തികരമല്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ച് വിടാനുള്ള പൂര്‍ണാധികാരം സ്ഥാപനത്തിനുണ്ട്.
* ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂവിനോ, മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലോ പങ്കെടുക്കുന്നതിന് TA/DA അര്‍ഹതയുണ്ടായിരിക്കില്ല.
* ഈ സേവനത്തിന് നിശ്ചയിക്കപ്പെട്ട പ്രതിഫലം സ്വീകരിക്കാനല്ലാതെ ജോലിയ്ക്ക് നിയോഗിക്കപ്പെട്ട വ്യക്തിയ്ക്ക് സര്‍വകലാശാലയില്‍ നിന്നും യാതൊരു വിധ ആനുകൂല്യങ്ങള്‍ക്കോ, അവകാശങ്ങള്‍ക്കോ അര്‍ഹതയുണ്ടായിരിക്കില്ല.
*ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമെന്ന് കണ്ടാല്‍ എഴുത്ത് പരീക്ഷ നടത്തുന്നതാണ്.
അഭിമുഖം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം 22.04.2024ന് രാവിലെ 10.00 മണിക്ക് നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.
കൂടുതലറിയാന്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. (രാവിലെ 10.00 മണി മുതല്‍ 5.00 മണിവരെ). ഫോണ്‍: 0471-2400621
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."