HOME
DETAILS

കെ.എസ്.എഫ്.ഇയില്‍ ജോലി; ആറാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അവസരം; പി.എസ്.സി വഴി നിയമനം; അപേക്ഷ മെയ് 2 വരെ

  
Web Desk
April 21 2024 | 14:04 PM

ksfe recruitment for sixth class through psc

കേരള സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസ് ലിമിറ്റഡ് (KSFE) ഇപ്പോള്‍ പ്യൂണ്‍/ വാച്ച്മാന്‍ ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. കേരള പി.എസ്.സി വഴിയാണ് നിയമനം നടക്കുന്നത്. കെ.എസ്.എഫ്.ഇയിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍ നിന്നും ക്ഷണിക്കുന്ന നേരിട്ടുള്ള നിയമനമാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് നിയമനം നടത്തുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് മെയ് 2 2024 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്
കെ.എസ്.എഫ്.ഇക്ക് കീഴില്‍ പ്യൂണ്‍/ വാച്ച്മാന്‍ (കെ.എസ്.എഫ്.ഇയിലെ പാര്‍ട്ട് ടൈം ജീവനക്കാരില്‍ നിന്നും നേരിട്ടുള്ള നിയമനം).

കാറ്റഗറി നമ്പര്‍: 034/2024

ആകെ 80 ഒഴിവുകളാണുള്ളത്.

കെ.എസ്.എഫ്.ഇയില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ കം സ്‌കാവഞ്ചര്‍, ഗാര്‍ഡ്‌നര്‍, പായ്ക്കര്‍, ഡെസ്പാച്ചര്‍ എന്നീ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. പ്രസ്തുത സ്ഥാപനത്തില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും നിയമനം നടക്കും. സംശയ നിവാരണത്തിന് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.

പ്രായപരിധി
1850 വരെയാണ് പ്രായപരിധി. ഉദ്യോഗാര്‍ഥികള്‍ 02011974നും 01012006നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത
ആറാം ക്ലാസ് വിജയം. അല്ലെങ്കില്‍ തത്തുല്യം.

അപേക്ഷ സമര്‍പ്പിക്കുന്ന തീയതിയില്‍ മേല്‍ പറഞ്ഞ സ്ഥാപനത്തില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,500 രൂപ മുതല്‍ 42,900 രൂപ വരെ ശമ്പളമായി ലഭിക്കും.

തെരഞ്ഞെടുപ്പ് രീതി

1. നേരിട്ടുള്ള നിയമനങ്ങള്‍ക്കായുള്ള ഒഴിവുകളില്‍ 33 % ഒഴിവുകള്‍ KSFE യിലെ പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.

2. ആദ്യത്തെ ഒഴിവില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ കം സ്‌കാവഞ്ചര്‍, ഗാര്‍ഡനര്‍, പാക്കര്‍, ഡെസ്പാച്ചര്‍ വിഭാഗത്തില്‍ നിന്നും നിയമിക്കുന്നതും തുടര്‍ന്നുള്ള രണ്ട് ഒഴിവുകള്‍ പൊതു വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നിയമിക്കുന്നതുമായിരിക്കും.


3. നിശ്ചിത യോഗ്യതയുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ സ്വീപ്പര്‍ കം സ്‌കാവഞ്ചര്‍, ഗാര്‍ഡനര്‍, പാക്കര്‍, ഡെസ്പാച്ചര്‍മാരുടെ അഭാവത്തില്‍ ഈ ഒഴിവുകള്‍ പൊതു ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും നികത്തുന്നതാണ്.

4. ഈ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ നടത്തുന്നത് സംവരണ തത്വങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കുക. സംശയ നിവാരണത്തിന് താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം കാണുക.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/
വിജ്ഞാപനം: click here



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  10 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  10 days ago
No Image

സഹകരണം ശക്തിപ്പെടുത്താൻ സഊദിയും ഫ്രാൻസ്; സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൺസിൽ രൂപവത്കരിക്കാൻ തീരുമാനം

Saudi-arabia
  •  10 days ago
No Image

എറണാകുളം പട്ടിമറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു 

Kerala
  •  10 days ago