കർശന സുരക്ഷയിൽ മണിപ്പൂരിലെ 11 ബൂത്തുകളിൽ റീ പോളിങ് തുടങ്ങി
ഇംഫാല്‍: ആദ്യഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായ മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീ പോളിങ് തുടങ്ങി. സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ മുതൽ 11 ബൂത്തുകളിലും വോട്ട് ചെയ്യാൻ ആളുകൾ എത്തി തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.
ഖുറൈ അസംബ്ലി മണ്ഡലത്തില്‍ മൊയ്രാങ്കാമ്പ് സജീബ് അപ്പര്‍ പ്രൈമറി സ്കൂള്‍, എസ് ഇബോബി പ്രൈമറി സ്കൂള്‍ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, തോങ്ജു-ഒരു ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, കൊന്തൗജം-ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീ പോളിങ് നടക്കുന്നത്.
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ആയുധധാരികളായ ഒരു സംഘം ഈ പോളിങ് ബൂത്തുളിൽ അതിക്രമിച്ചു കയറുകയും വോട്ടിങ് യന്ത്രങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ചലയിടത്ത് ബൂത്ത് പിടിക്കാനും ശ്രമം നടത്തി. ഒരു ബൂത്തില്‍ അക്രമികള്‍ വോട്ടിങ് യന്ത്രം തീവെച്ചു നശിപ്പിക്കുകയും ചെയ്തു. ഇത് മൂലം ഈ ബൂത്തുകളിൽ റീ പോളിങ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.
ഏപ്രില്‍ 19 ന് നടന്ന വോട്ടെടുപ്പില്‍ മണിപ്പൂരില്‍ 69.18 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഇന്നത്തെ തെരഞ്ഞെടുപ്പ് കൂടി കഴിയുന്നതോടെ പോളിങ് ശതമാനം വർധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."